SignIn
Kerala Kaumudi Online
Thursday, 20 August 2026 3.26 PM IST

ഡ്രൈവിംഗിനിടെ ക്ഷീണം, നടുറോഡിൽ കാറിൽ പാട്ടുകേട്ട് യുവാവിന്റെ സുഖനിദ്ര: ഒടുവിൽ കുലുക്കിയുണർത്തി നാട്ടുകാർ

driver-sleep
നടുറോഡിൽ കാറിനുള്ളിൽ കിടന്നുറങ്ങുന്ന യുവാവിനെ കുലുക്കിയുണർത്തുന്ന നാട്ടുകാർ

കോട്ടയം: നടുറോഡിൽ കാറിൽ പാട്ടുവച്ച് ഡ്രൈവറുടെ ഉറക്കം. വൻ ഗതാഗത കുരുക്കായതോടെ നാട്ടുകാർ കാർ കുലുക്കി യുവാവിനെ ഉണർത്തുകയായിരുന്നു. കോട്ടയം അതിരമ്പുഴ പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഡ്രൈവിംഗിനിടെ ക്ഷീണം തോന്നിയ യുവാവ് കാർ നടുറോഡിൽ തന്നെ നിർത്തി കിടന്നുറങ്ങുകയായിരുന്നു. കാറിനുള്ളിൽ ഉച്ചത്തിൽ പാട്ടുവച്ചിട്ടുണ്ടായിരുന്നു. ഇതോടെ കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെട്ടു. പിന്നിലെ വാഹനങ്ങളിലുള്ളവരും നാട്ടുകാരും നോക്കിയപ്പോഴാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് ഉറങ്ങുന്ന യുവാവിനെ കണ്ടത്.

ഇവർ ഒരുപാട് തവണ യുവാവിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെയാണ് നാട്ടുകാർ കാർ കുലുക്കി ഡ്രൈവറെ ഉണർത്തിയത്. പെട്ടെന്ന് ഉണർന്ന യുവാവ് പരിഭ്രമത്തിൽ ചുറ്റുംനോക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുവാവിനെ വിമർശിച്ച് നിരവധി പേ‌ർ രംഗത്തെത്തി. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.


English Summary

A driver fell asleep in his car on a road in Athirampuzha, Kottayam, causing a significant traffic jam with loud music playing. Locals struggled to wake him, eventually shaking the vehicle. The incident's video went viral, sparking criticism and demands for Motor Vehicle Department action on road safety.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRIVING, CAR SLEEP ROAD, VIRALVIDEO, DRIVER SLEEP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA