കോട്ടയം: അമേരിക്കയിൽ രണ്ട് മലയാളി യുവതികളെ സുഹൃത്തായ യുവതി കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ (മിഥുൻ) ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് - സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ കോട്ടയം സ്വദേശി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാലിഫോർണിയയിലെ മിൽപിറ്റാസിലായിരുന്നു കൊലപാതകങ്ങൾ നടന്നത്.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അനിലയുടെ നാട്ടുകാർ. ബേബി ഡോക്‌ടറുടെയും ജോളി ചേച്ചിയുടെയും മകൾ അങ്ങനെ ചെയ്യില്ലെന്നാണ് ഈരാറ്റുപേട്ടയിലെ തഴച്ചവയൽ പ്രദേശത്തെ ആളുകൾ പറയുന്നത്. ആർക്കും സംഭവം വിശ്വസിക്കാനായിട്ടില്ല. അത്രയും നല്ല അഭിപ്രായമാണ് അനിലയെയും കുടുംബത്തെയുംകുറിച്ച് നാട്ടുകാർക്കും ബന്ധുക്കൾക്കുമുള്ളത്. വളരെ ശാന്തസ്വഭാവക്കാരിയാണ് അനില.
ബന്ധുക്കളോടും നാട്ടുകാരോടുമെല്ലാം നല്ല പെരുമാറ്റമാണ്. സ്ഥലത്തെ അറിയപ്പെടുന്ന കുടുംബമാണ് അനിലയുടേത്. സാമ്പത്തികമായോ അല്ലാതെയോ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. നാട്ടിൽ ഭരണങ്ങാനം എആർഎസ് കോളേജിലാണ് അനില പഠിച്ചത്. നാലുവർഷം മുമ്പാണ് യുഎസിലേക്ക് പോയത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ അനില അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്‌ത് വരികയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് കൊലപാതകവിവരം നാട്ടിലറിയുന്നത്. അനില കുറ്റസമ്മതം നടത്തിയതായാണ് വിവരം. അമേരിക്കയിലെ ജോലി നഷ്‌ടപ്പെട്ടതിനെത്തുടർന്നുണ്ടായ വിഷാദമാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് വിവരം. യുവതിയെ കൂടുതൽ ചോദ്യംചെയ്‌താൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളു.
Two Malayali women from Kerala were allegedly murdered by their friend Anila in Milpitas, California. The victims were identified as Anni Jacob and Anjana Vijesh, both aged 35. Anila, a native of Kottayam, is in police custody. Local residents expressed shock, describing her as quiet and well-mannered. Reports suggest job loss and depression may have preceded the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |