SignIn
Kerala Kaumudi Online
Monday, 27 July 2026 7.45 AM IST

പിരിച്ചുവിട്ട ജീവനക്കാരിയെ 'അമ്മ' തിരിച്ചെടുത്തു,​ ഉ​ണ്ണി​ ​ശി​വ​പാ​ലി​ന് ​നി​ർ​ബ​ന്ധി​ത​ ​അ​വ​ധി​ ​

READ ENGLISH VERSION
swetha-menon-

കൊച്ചി: ഓഫീസ് മാനേജരായ യുവതിയെ പിരിച്ചുവിട്ട നടപടി താരസംഘടനയായ 'അമ്മ'യുടെ നിർവാഹക സമിതിയോഗം റദ്ദാക്കി. മാനസികമായി പീഡിപ്പിച്ചെന്ന് ആലുവ മുപ്പത്തടം സ്വദേശിനി അതുല്യ പ്രകാശ് ആരോപിച്ച ട്രഷറർ ഉണ്ണി ശിവപാലിന് നിർബന്ധിത അവധി നൽകി. ജോയിന്റ് സെക്രട്ടറി അൻസിബയുടെ രാജിയും യോഗം അംഗീകരിച്ചു. ഓഫീസ് മാനേജരെ പിരിച്ചുവിട്ടത് തെറ്റായ നടപടിയാണെന്ന് നിർവാഹക സമിതിക്ക് ബോദ്ധ്യമായതായി അമ്മ പ്രസിഡന്റ് ശ്വേത മേനോൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

രണ്ട് നിർവാഹക സമിതി അംഗങ്ങൾ ചേർന്നെടുത്ത തീരുമാനം തെറ്റാണ്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ തത്കാലം നടപടിയില്ല. മാർച്ച് ആറിനാണ് ജീവനക്കാരിയുടെ പരാതി ലഭിച്ചത്. അടുത്ത യോഗത്തിൽ ചർച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നു. മറ്റു കാര്യങ്ങൾ അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്ന് ശ്വേത പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA