
കോതമംഗലം: കണ്ണൂരിൽ നിന്ന് കനത്ത സുരക്ഷയിൽ കോതമംഗലത്ത് എത്തിച്ച അർജുൻ ആയങ്കി വീണ്ടും റിമാൻഡിൽ. കോതമംഗലത്ത് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ആയങ്കിയെ ഹാജരാക്കിയത്. അടുത്ത ദിവസം വീണ്ടും കസ്റ്റഡിയിൽ വാങ്ങിയശേഷം ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തും. കണ്ണൂരിൽ അറസ്റ്റിലായ പ്രതിയെ ഇന്നലെയാണ് കോതമംഗലത്തെ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
കോതമംഗലത്തെയും ഊന്നുകല്ലിലെയും പൊലീസ് ഇൻസ്‌പെക്ടർമാരെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്ത കേസുകളാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.
ഒളിവിൽ സഞ്ചരിച്ച കാർ പിടിച്ചെടുത്തു
അർജുൻ ആയങ്കി ഒളിവിൽ സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന കാർ കണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അർജുന്റെ ബന്ധു കുട്ടന്റേതാണ് ഈ വാഹനം. തളിപ്പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |