തിരുവനന്തപുരം: ഓണക്കാലത്ത് എക്സൈസിൻ്റെ ലഹരി പരിശോധനയിൽ ഇന്നലെ 72 പേർ കൂടി അറസ്റ്റിലായി. ഇതുവരെ 36,295 കേസുകളിലായി 8180 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ 4741 വാഹനങ്ങൾ പരിശോധിച്ചു. 9.06 ഗ്രാം മെത്താംഫിറ്റമിൻ, 144 ഗ്രാം കഞ്ചാവ്, 2 കഞ്ചാവ് ചെടികൾ, 9.51 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ, അനധികൃതമായി സൂക്ഷിച്ച 177.62 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 45.5 ലിറ്റർ ചാരായം, 2898 ലിറ്റർ വാഷ് എന്നിവ പിടിച്ചെടുത്തു.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും വാട്സ്ആപ്പ് മുഖേനയും
എക്‌സൈസിനെ അറിയിക്കാം. നമ്പർ: 9447178000. ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |