SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.53 PM IST

കഞ്ചാവുമായി ഡോക്ടറും സുഹൃത്തും അറസ്റ്റിൽ

photo

കൊട്ടാരക്കര: കാറിൽ കഞ്ചാവുമായി പോവുകയായിരുന്ന ഹോമിയോ ഡോക്ടറെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂ‌ർ ശ്രീശാസ്ത അത്തിയടം കാർത്തിക ഹൗസിൽ ഡോ. സുഭാശിഷ് ദാമോദരൻ (30), സുഹൃത്ത് തിരുവനന്തപുരം സ്വദേശി മിഥുൻ (30) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

വാഹന പരിശോധനയ്ക്കിടെയാണ് 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഇവർ സ്വന്തം ആവശ്യത്തിനായാണ് കഞ്ചാവ് കരുതിയിരുന്നത്. കൊല്ലത്ത് പോയശേഷം തിരികെ കൊട്ടാരക്കരയിലെത്തിയപ്പോഴാണ് പൊലീസ് കാർ പരിശോധിച്ചത്. സുഭാശിഷ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് പൊലീസിനോട് വ്യക്തമാക്കി. ഇരുവർക്കുമെതിരെ എൻ.ഡി.പി.എസ് കേസ് രജിസ്റ്റർ ചെയ്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA