SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.12 AM IST

കൽപ്പിത സർവകലാശാല: എയ്ഡഡ് കോളേജുകളിൽ സർക്കാർ ശമ്പളത്തിന് ശുപാർശ

d

□ധന വകുപ്പ് പരിശോധിക്കും

തിരുവനന്തപുരം: എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക, അനദ്ധ്യാപകർക്ക് സ​ർ​ക്കാ​ർ

ശ​മ്പ​ളം നി​ല​നിറു​ത്തി വ്യ​വ​സ്ഥ​ക​ളോ​ടെ, ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല പ​ദ​വിക്കായി എൻ.ഒ.സി

ന​ൽ​കാ​മെ​ന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ ധന വകുപ്പ് പരിശോധിക്കും

ഇതിനായി സർക്കാരിനുണ്ടാവുന്ന സാമ്പത്തിക ബാദ്ധ്യതയടക്കം പഠിക്കും.

കൽപ്പിത സർവകലാശാലയാവാൻ സംസ്ഥാനത്തെ ഇരുപതിലേറെ എയ്ഡഡ് കോളേജുകൾക്ക് യോഗ്യതയുണ്ട്. തുടർച്ചയായി മൂന്നു വട്ടം നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് നേടിയ എയ്ഡഡ്, സ്വയംഭരണ കോളേജുകൾക്ക് കൽപ്പിത സർവകലാശാലയാവാമെന്നാണ് കേന്ദ്ര നയം. മൂന്നിൽ രണ്ട് കോഴ്സുകൾക്ക് എൻ.ബി.എ അക്രഡിറ്രേഷനുമുണ്ടാവണം. 20 വർഷമായി പ്രവർത്തിക്കുന്നവയാവണം.

1972ൽ സർക്കാരും മാനേജ്‌മെന്റുകളും തമ്മിൽ ഒപ്പു വച്ച 'ഡയറക്ട് പേയ്‌മെന്റ്' കരാർ പ്രകാരമാണ് എയ്ഡഡ് കോളേജുകളിലെ ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകുന്നത്. ഇതിന് പകരമായി, പ്രവേശനത്തിലും നിയമനങ്ങളിലും സംസ്ഥാന സർക്കാരിന്റെയും സർവകലാശാലകളുടെയും ചട്ടങ്ങൾ പാലിക്കണം. നിലവിലുള്ളവരുടെ ബാദ്ധ്യതയേ സർക്കാർ ഏറ്റെടുക്കൂ. എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ൾ​ക്ക്​ സ​ർ​ക്കാ​ർ ശ​മ്പ​ളം നി​ല​നി​റു​ത്തി ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി​ക്ക്​ അ​നു​മ​തി ന​ൽ​​കുന്നതിലൂടെ സർക്കാരിന് കോടികളുടെ അധിക ബാദ്ധ്യതയുണ്ടാവും.എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളാ​യ ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി സ്കൂ​ൾ ഒ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സും തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ്​ കോ​ള​ജും​ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല

പ​ദ​വി​ക്കായി യു.ജി.സിക്ക് അപേക്ഷിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA