SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.25 AM IST

സ്വകാര്യ സർവകലാശാലാ ബിൽ തിരിച്ചു വിളിക്കും

rojipralhad

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ച സ്വകാര്യ സർവകലാശാല ബിൽ തിരിച്ചു വിളിച്ച് പുതിയ ബിൽ കൊണ്ടുവരാൻ ആലോചിക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കേരളത്തിലെ സർവകലാശാലകളുടെ ഭരണ സംവിധാനത്തിന് ഏകീകൃത മാതൃക കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

സർവകലാശാലാ പരീക്ഷകൾ കൃത്യമായി നടത്താൻ അക്കാഡമിക് കലണ്ടർ തയ്യാറാക്കും. ഇപ്പോൾ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി ഫലം വരും മുൻപ് സപ്‌ളിമെന്ററി പരീക്ഷയ്‌ക്കും ഫീസ് നൽകേണ്ടി വരുന്നു. സപ്ലിമെന്ററി പരീക്ഷയ്ക്ക് മുൻപ് പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിക്കണമെന്ന് സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്..

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച യൂണിവേഴ്‌സിറ്റി ടൗൺഷിപ്പ് പദ്ധതിയിൽ കേരളത്തിന് അവസരം നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുമായി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ കേരള നോളജ്‌വാലി, റിസർച്ച് പാർക്ക് പദ്ധതികൾ യൂണിവേഴ്‌സിറ്റി ടൗൺഷിപ്പ് പ്രോഗ്രാമുമായി ചേർന്നു പോകുന്നവയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥലം നൽകാനാകും.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയിലും കേരളത്തിന് പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ച. കൃഷി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകും ഉണ്ടായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROJI M JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA