
തിരുവനന്തപുരം:കൊട്ടാരക്കര ഭരത് മുരളി കൾച്ചറൽ സെന്ററിന്റെ ചലച്ചിത്ര പുരസ്‌കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് നൽകും.ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് 25,000 രൂപയും ശിൽപ്പവും അടങ്ങുന്ന പുരസ്‌കാരം നൽകുന്നത്.സംവിധായകരായ ആർ.ശരത്,വിജയകൃഷ്ണൻ,മാദ്ധ്യമപ്രവർത്തകൻ എം.കെ.സരേഷ്,കൾച്ചറൽ സെന്റർ ചെയർമാൻ പല്ലിശ്ശരി,സെക്രട്ടറി വി.കെ.സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.ഓഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |