SignIn
Kerala Kaumudi Online
Monday, 10 August 2026 1.28 AM IST

ആയുഷ് വിദ്യാഭ്യാസ മേഖല പാർശ്വവത്കരിക്കരുത്:എ.കെ.ജി.എ.സി.എ.എസ്

a

തിരുവനന്തപുരം:ആയുഷ് മേഖലയ്ക്കായി പ്രത്യേക സർവകലാശാല രൂപീകരിക്കുന്നത് ശരിയായ അക്കാദമികവും ആരോഗ്യനയപരവുമായ കാഴ്ചപ്പാടോടെയല്ലെന്ന് അഖില കേരള ഗവൺമെന്റ് ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന (എ.കെ.ജി.എ.സി.എ.എസ്) അഭിപ്രായപ്പെട്ടു.ആയുഷ് മേഖലയെ ആരോഗ്യപഠന-ഗവേഷണങ്ങളുടെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്താനും പാർശ്വവത്കരിക്കാനുമുള്ള ശ്രമമാണോയെന്ന് സംശയിക്കുന്നു. വിവിധ കോഴ്സുകൾ,പരീക്ഷാ നടത്തിപ്പ്,അക്കാദമിക പരിശീലനം,ഗവേഷണം എന്നിവയിൽ ആയുഷ് വിഭാഗത്തിനും ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്.പ്രത്യേക ആയുഷ് സർവകലാശാല എന്ന ആശയം ആയുഷ് മേഖലയിലെ അദ്ധ്യാപകരുടെയോ അക്കാദമിക സമൂഹത്തിന്റെയോ സംഘടനകളുടെയോ ആവശ്യമായി ഉയർന്നുവന്നിട്ടില്ല.ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ് തീരുമാനം ഉണ്ടായത്. വിഷയത്തിൽ വകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടോയെന്നതും പരിശോധിക്കണം.സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് എ.കെ.ജി.എ.സി.എ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ജയൻ ഡി, ജനറൽ സെക്രട്ടറി ഡോ. ബിജുമോൻ ഒ.സി. എന്നിവർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYUSH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA