SignIn
Kerala Kaumudi Online
Sunday, 23 August 2026 1.10 AM IST

കരുളായി കേസ്: ഇയ്യപ്പന് ജാമ്യമില്ല

bail

കൊച്ചി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആയുധ പരിശീലനം നൽകിയതിന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് നേതാവ് തമിഴ്നാട് സ്വദേശി ഇയ്യപ്പന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. നാലു വർഷമായി ജയിലിലാണെന്നതിന്റെ പേരിൽ മാത്രം ജാമ്യം അനുവദിക്കാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി.കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്ന് എൻ.ഐ.എ അറിയിച്ചതും കോടതി കണക്കിലെടുത്തു.
ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കിയില്ലെങ്കിൽ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്യാൻ ഹർജിക്കാരന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കോടതി പറഞ്ഞു.
നിലമ്പൂർ കരുളായി വനമേഖലയിൽ 2016ൽ ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്. 2022 ജൂൺ 24 നാണ് അറസ്റ്റിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA