
സ്ത്രീവിരുദ്ധ പരാമർശം ദൈവം വന്ന് പറഞ്ഞാലും അംഗീകരിക്കില്ല. ഇന്ന് ഡി.സി.സി അംഗമാണെങ്കിൽ നാളെ ഡി.സി.സി പ്രസിഡന്റാകും തടയുക. സതീശനെതിരെ കോൺഗ്രസിനകത്ത് ഉയരുന്ന വികാരമാണിത്. എൽ.ഡി.എഫ് ഭരണകാലത്ത് കെ.സുധാകരനും വി.ഡി സതീശനും ചേർന്ന് വളർത്തിയെടുത്ത ഗുണ്ടാസംഘമാണ് അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി തടഞ്ഞത്. ഇപ്പോഴെങ്കിലും പിണറായിയോട് മാപ്പ് പറയാൻ സതീശൻ തയ്യാറാകണം. സി.പി.ഐ-സി.പി.എം രണ്ടും രണ്ട് പാർട്ടികളാണ്. അവരവരുടെ നയം പറയാൻ രണ്ട് പാർട്ടിക്കും അവകാശമുണ്ട്. ചെങ്കൊടിയുടെ ഒരു തണൽ കിട്ടുമോ എന്നാണ് യു.ഡി.എഫ് നോക്കുന്നത്. ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സി.പി.ഐയും സി.പി.എമ്മും. മുൻകാലങ്ങളിലെ അനുഭവം വെച്ചാണ് പ്രതിപക്ഷ നേതാവ് അഭിപ്രായം പറഞ്ഞത്.
എ.കെ.ബാലൻ
മുൻമന്ത്രി.
പാർട്ടിയുടെ നെഞ്ചത്ത് കഠാര വെച്ചു കുത്തിയ തളിപ്പറമ്പിന്റെ ബ്രൂട്ടസാണ് ടി.കെ.ഗോവിന്ദൻ. പാർട്ടി ആക്രമണം നേരിടുമ്പോൾ കൂട്ടത്തിൽ നിന്നൊരാൾ തന്നെ പിന്നിൽ നിന്ന് കുത്തി. വലിയ വിപ്ലവകാരിയാണെന്ന് പറഞ്ഞുനടന്ന ആളാണ് ഗോവിന്ദൻ. വെറുമൊരു അദ്ധ്യാപകനായിരുന്ന ഗോവിന്ദനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പരിയാരം മെഡിക്കൽ കോളേജ് ചെയർമാനും ഹാൻഡ്ലൂം ചെയർമാനുമെല്ലാമാക്കിയത് പാർട്ടിയാണ്. പാർട്ടിക്കെതിരെ തിരിഞ്ഞ ഗോവിന്ദനെ വർഗവഞ്ചകൻ എന്നല്ലാതെ എന്താണ് വിളിക്കുക? അടിയന്തരാവസ്ഥയിൽ ഗോവിന്ദനെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. സ്ഥാനാർത്ഥി നിർണയത്തിനു മുൻപേ ചർച്ച ചെയ്ത് ഡീൽ ഉണ്ടാക്കിയ ശേഷമാണ് ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷനായത്. തളിപ്പറമ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കാവുന്ന സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ പിഴവുണ്ടായി.
കെ.കെ.രാഗേഷ്.
സി.പി.എം ജില്ലാസെക്രട്ടറി, കണ്ണൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |