SignIn
Kerala Kaumudi Online
Sunday, 20 September 2026 2.41 AM IST

ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജി 23ന് പരിഗണിക്കും

d

തിരുവനന്തപുരം:മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ

റിപ്പോർട്ടർ ചാനൽ മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ മുൻകൂർജാമ്യഹർജി 23ന് പരിഗണിക്കും.

മുഖ്യമന്ത്രി കർണ്ണാടകയിലെ സബ്ബ് രജിസ്ട്രാർ ഓഫീസിൽ രഹസ്യമായി വിവാഹം നടത്തിയതായുളള സർട്ടിഫിക്കറ്റ് തന്റെ പക്കലുണ്ടെന്നും രേഖകൾ വ്യാജമായതിനാലാണ് വാർത്ത നൽകാതിരുന്നതെന്നും, ഇടതുപക്ഷ അനുകൂല അഭിഭാഷകസംഘടനയുടെ ഉദ്ഘാടനപ്രസംഗത്തിൽ ആന്റോ പറഞ്ഞിരുന്നു.

വാർത്ത സംപ്രേഷണം ചെയ്യാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നും മുഖ്യമന്ത്രി മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകണമായിരുന്നെന്നും പൊലീസിന് നേരിട്ട് അപകീർത്തികേസ് എടുക്കാനാകില്ലെന്നുമായിരുന്നു ജാമ്യഹർജിയിൽ ആന്റോയുടെ വാദം.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ.നസീറയാണ് ഹർജി പരിഗണിക്കുന്നത്. കോൺഗ്രസ് നേതാവ് രാജു.പി.നായരുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.

വ്യാജമദ്യക്കേസിൽ റിമാൻഡിലാണ് ആന്റോ അഗസ്റ്റിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA