
തിരുവനന്തപുരം: ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. എ.ടി.എം, യു.പി.ഐ, ഓൺലൈൻ ഇടപാടുകൾ തടസപ്പെടില്ല. നാളെ രണ്ടാംശനിയും മറ്റന്നാൾ ഞായറുമായതിനാൽ തുടർച്ചയായി മൂന്നുദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. തിങ്കളാഴ്ച വിനായക ചതുർത്ഥിയായതിനാൽ രാജ്യമെമ്പാടുമുള്ള ചില ബാങ്കുകൾക്ക് അവധിയുണ്ട്.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്നതടക്കം ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ പണിമുടക്ക്. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എൻ.സി.ബി.ഇ എന്നിവയുൾപ്പെടെ രാജ്യത്തെ ഏഴ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യു.എഫ്.ബി.യുവാണ് പണിമുടക്കിനു നേതൃത്വം നൽകുന്നത്.
28, 29, 30 തീയതികളിലായി രണ്ടാംഘട്ട പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും യു.എഫ്.ബി.യു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |