SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി,​ സൈ​ക്കി​ളും​ ​വ​സ്ത്ര​ങ്ങ​ളും​ ​ ഉപേക്ഷിച്ച നിലയിൽ

billal
ബി​ലാ​ൽ​ ​നൗ​ഷാ​ദ്

കൊ​ല്ലം​:​ ​ക​ളി​ക്കാ​ൻ​ ​പോ​യ​ ​ഏ​ഴാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യെ​ ​കാ​ണാ​താ​യി.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​പ​ട.​ ​സൗ​ത്ത് ​അ​റ​യ്ക്ക​ൽ​ ​വീ​ട്ടി​ൽ​ ​നൗ​ഷാ​ദി​ന്റെ​ ​മ​ക​ൻ​ ​ബി​ലാ​ൽ​ ​നൗ​ഷാ​ദി​നെ​യാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വൈ​കി​ട്ട് 6​ഓ​ടെ​ ​കാ​ണാ​താ​യ​ത്.​ ​ക​രു​നാ​ഗ​പ്പ​ള്ളി​ ​വെ​ൽ​ഫെ​യ​ർ​ ​സ്കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​യാ​ണ്.​ ​സ​മ​യം​ ​ക​ഴി​ഞ്ഞി​ട്ടും​ ​വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​ത്.


ക​ന്നേ​റ്റി​ ​പാ​ല​ത്തി​ന് ​താ​ഴെ​യു​ള്ള​ ​ബോ​ട്ടു​ജെ​ട്ടി​ക്ക് ​സ​മീ​പം​ ​കു​ട്ടി​യു​ടെ​ ​സൈ​ക്കി​ളും​ ​വ​സ്ത്ര​ങ്ങ​ളും​ ​ചെ​രു​പ്പും​ ​ക​ണ്ടെ​ത്തി.​ ​സ​മീ​പ​ത്തെ​ ​സി.​സി​ ​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​മ​റ്റൊ​രു​ ​കു​ട്ടി​ക്കൊ​പ്പം​ ​പോ​കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി.​ ​പി​ന്നീ​ട് ​വീ​ണ്ടും​ ​ഇ​രു​വ​രും​ ​പോ​കു​ന്ന​ ​ദൃ​ശ്യ​വും​ ​ല​ഭി​ച്ചു.​ ​എ​ന്നാ​ൽ​ ​തി​രി​കെ​ ​വ​രു​മ്പോ​ൾ​ ​മ​റ്റേ​ ​കു​ട്ടി​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ക​രു​നാ​ഗ​പ്പ​ള്ളി​ ​പൊ​ലീ​സും​ ​ഫ​യ​ർ​ഫോ​ഴ്സും​ ​സ്ഥ​ല​ത്തെ​ത്തി.​ ​ക​ന്നേ​റ്റി​ ​പാ​ല​ത്തി​നും​ ​പ​രി​സ​ര​ത്തും​ ​തെ​ര​ച്ചി​ൽ​ ​തു​ട​രു​ക​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOY MISSING, KARUNAGAPPALLY STUDENT MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA