SignIn
Kerala Kaumudi Online
Monday, 21 September 2026 2.11 AM IST

കേരള സർവകലാശാല: പിൻവലിച്ച പരീക്ഷാഫലം ഒരാഴ്ചയ്ക്കുള്ളിൽ

h

തിരുവനന്തപുരം: സാങ്കേതിക തകരാർ പരിഹരിച്ച് നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ സെമസ്റ്റർ-4, സെമസ്റ്റർ-1 സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ ഒരാഴ്ചയ്ക്കം പ്രസിദ്ധീകരിക്കുമെന്ന് കേരള സർവകലാശാല. സോഫ്റ്റ്‌വെയറിലൂടെ പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തിൽ പിഴവുകൾ ഉയർന്നതിനാലാണ് ഫലം കഴിഞ്ഞ ദിവസം പിൻവലിച്ചത്. കെ-റീപ്പ് സോഫ്റ്റ്‌വെയറിലെ പാകപിഴകൾ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചു.

പരീക്ഷാഫലത്തിലെ അപാകതകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെയും അസാപ്പിനെയും അറിയിക്കും. ഇതിനുശേഷമാണ് പുതിയ ഫലം കെ-റീപ്പിൽ പ്രസിദ്ധീകരിക്കുക. തുടർ പരീക്ഷകളിൽ കെ-റീപ്പ് പിൻവലിക്കാനും സർവകലാശാല കമ്പ്യൂട്ടർ സെന്ററിന്റെ സോഫ്റ്റ്‌വെയർ പുനഃസ്ഥാപിക്കാനും ചർച്ച ആരംഭിച്ചിട്ടുണ്ട്. പ്രൊഫൈലിലൂടെ ഫലം ലഭ്യമാകാതിരിക്കുക,നിലവിലില്ലാത്ത വിഷയങ്ങളുടെ പരീക്ഷാഫലം വരിക തുടങ്ങിയവയാണ് കെ-റീപ്പിലൂടെ പ്രഖ്യാപിച്ച ഫലങ്ങളിൽ കണ്ടെത്തിയത്.

അതേസമയം,ഒക്ടോബർ,നവംബർ മാസങ്ങളിലെ ഒന്നാം സെമസ്റ്റർ,മൂന്നാം സെമസ്റ്റർ,അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെ രജിസ്‌ട്രേഷനും നടത്തിപ്പും കെ-റീപ്പിലൂടെ പൂർത്തിയാക്കും. അതിന് മുൻപ് സർവകലാശാല കമ്പ്യൂട്ടർ സെന്ററിന്റെ സോഫ്റ്റ്‌വെയർ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാകുമോ എന്നതിൽ സംശയമുണ്ട്.

സർവകലാശാലയ്ക്ക്

നേരിട്ട് ധാരണാപത്രമില്ല

മഹാരാഷ്ട്ര ആസ്ഥാനമായ എം.കെ.സി.എൽ കമ്പനിയുടെ കെ-റീപ്പ് സോഫ്റ്റ്‌വെയറുമായി കേരള സർവകലാശാലയ്ക്ക് നേരിട്ട് ധാരണാപത്രമില്ല. സർവകലാശാലയുടെ കമ്പ്യൂട്ടർ സെന്ററിന് കെ-റീപ്പിൽ യാതൊരു നിയന്ത്രണവുമില്ലാത്തതിനാൽ പരാതികളിൽ നേരിട്ട് ഇടപെടാനും സാധിക്കുന്നില്ല.

എം.ജി,കാലിക്കറ്റ് സർവകലാശാലകൾ സ്വന്തം സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരീക്ഷകൾ നടത്തുന്നത്. വിദ്യാർത്ഥികളുടെ മാർക്കുകളിലുള്ള പാകപിഴകൾ ചൂണ്ടിക്കാട്ടുമ്പോൾ കെ-റീപ്പിന്റെ ചുമതലക്കാരനായ ഒരു ഉദ്യോഗസ്ഥൻ സർവകലാശാലയുടെ അറിവോ സമ്മതമോ കൂടാതെ മാർക്കുകൾ മാറ്റി നൽകുന്നതായും ആക്ഷേപമുണ്ട്. ഇതേക്കുറിച്ചുള്ള പരാതികളും സർവകലാശാല അന്വേഷിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA