തിരുവനന്തപുരം:സി.കേശവൻ സ്മാരകസമിതിയുടെ മുഖ്യ ഉപദേഷ്ടാവായി പത്തനാപുരം ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ ചെയർമാനും ജീവകാരുണ്യ പ്രവർത്തകനും എഴുത്തുകാരനുമായ നസീർ വെളിയിലിനെ തിരഞ്ഞെടുത്തു.തിരുവനന്തപുരം ശ്രീഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷൻ, ഡൽഹിയിലെ ഡോ.മംഗളംസ്വാമിനാഥൻ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ ട്രസ്റ്റിയാണ്. ഭിന്നശേഷികുട്ടികളുടെ ക്ഷേമത്തിനായി കരുനാഗപ്പള്ളി കേന്ദ്രീകരിച്ചുളള നിഹാൽ വെളിയിൽ ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റിയുമാണ്. തിരു-കൊച്ചി മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന സി.കേശവന്റെ സ്മരണ നിലനിറുത്തുന്നതിനായി അഞ്ചലിൽ പ്രവർത്തിക്കുന്ന സാമൂഹിക-സാംസ്ക്കാരിക സംഘടനയാണ് സി.കേശവൻസ്മാരകസമിതി.മുൻ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ അഡ്വ.കെ.രാജു മുഖ്യരക്ഷാധികാരിയും കവി അനീഷ്.കെ.അയിലറ പ്രസിഡന്റുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |