SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.05 AM IST

മലവെള്ളപ്പാച്ചിൽ: മരണം അഞ്ചായി; യുവതിക്കായി തിരച്ചിൽ തുടരുന്നു

raheem

നിലമ്പൂർ:പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുകയാണ്. മങ്ങാടൻ ബസ് ഉടമ കോട്ടക്കൽ എടരിക്കോട് അനസ് യാസീൻ (31), തിരൂർ പരന്നപറമ്പൻ മുഹമ്മദ്കുട്ടി (65), കരുവാരക്കുണ്ട് തരിശ് സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ റഹീം സ്രാമ്പിക്കൽ (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി സജ്ജാദ് കുപ്പനത്ത് (22), വണ്ടൂർ ചെട്ടിയാറമ്മൽ കറുപ്പത്ത് റഫീഖ് (41) എന്നിവരാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട ടി.കെ കോളനിയിലെ വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിതയ്ക്കായുള്ള (26) തിരച്ചിൽ തുടരുകയാണ്.

അനസിന്റെയും മുഹമ്മദ്കുട്ടിയുടെയും മൃതദേഹം ഞായറാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. റഹീം, സജ്ജാദ്, റഫീഖ് എന്നിവരുടെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. പൊട്ടിക്കല്ല് മുട്ടിക്കുണ്ടിൽ നിന്നും ആന്റണിക്കാട് അസംപ്ഷൻ സ്‌കൂളിന് പിൻവശത്ത് നിന്നുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

രാത്രിയായതിനാലും പ്രതികൂലകാലാവസ്ഥ കാരണവും ഞായർ രാത്രി 9.30ന് അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്നലെ രാവിലെ പുനരാരംഭിക്കുകയായിരുന്നു.

മങ്ങാടൻ ഹമീദിന്റെയും പാത്തുമോളുടെയും മകനാണ് അനസ് യാസീൻ. ഭാര്യ:ഫാത്തിമ ഷെറിൻ. എടരിക്കോട് ടൗൺ ജുമാ മസ്ജിദിൽ ഖബറടക്കി. ഹൈദ്രു-റംലത്ത് ദമ്പതികളുടെ മകനാണ് റഹീം. സഹോദരങ്ങൾ: ഷിബോഷ് ഖാൻ, നജ്മ, നജ്ല. തരിശ് ജുമാമസ്ജിദിൽ ഖബറടക്കി.

ഖദീജയാണ് മുഹമ്മദ്കുട്ടിയുടെ ഭാര്യ. മക്കൾ:ഫൈസൽ (ഖത്തർ ), ഇല്യാസ് (ദുബായ്), ഷാഹിറ, ആയിഷ, ഫാത്തിമ, നൂറ. മരുമക്കൾ: താഹിറ, ജൗഹറ, ഷാഫി, സലാം, ഹബീബ്, ഷെബിൻ. കോട്ട് ജുമാമസ്ജിദിൽ ഖബറടക്കി. മൊയ്തീൻകുട്ടി-ആയിഷ ദമ്പതികളുടെ മകനാണ് റഫീഖ്. ഭാര്യ:കെ.സി.ഷീബജാസ്മിൻ. മക്കൾ: മിൻഹ, റിഫ, മുഹമ്മദ് ഹാദി. പള്ളിക്കുന്ന് വലിയ ജുമാമസ്ജിദിൽ ഖബറടക്കി. ഷാജി കുപ്പനത്ത്-സജ്ന ദമ്പതികളുടെ മകനായ സജാദിനെ കോട്ടക്കുന്ന് ജുമാമസ്ജിദിൽ ഖബറടക്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA