SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.18 AM IST

കലാലയ രാഷ്ട്രീയം: മാർഗരേഖ പുതുക്കാൻ കേരള യൂണി.

a

തിരുവനന്തപുരം: വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കാനുള്ള കേരള സർവകലാശാലയുടെ കരട് മാർഗരേഖ പുതുക്കാൻ തീരുമാനം. വിദ്യാർത്ഥികളുമായി ചർച്ച നടത്തിയാവുമിത്. വിദ്യാർത്ഥികളുടെ അഭിപ്രായം സഹിതം കോടതിയെ വിവരം അറിയിക്കും. നിലവിലെ കരട് മാർഗരേഖ അതേ പടി നടപ്പാക്കില്ല. ഒരു വിദ്യാർത്ഥി സംഘടനയെയും നിരോധിക്കില്ലെന്നും, രാഷ്ട്രീയ പാർട്ടികളുടെ യൂണിറ്റുകൾ കോളേജുകളിൽ പ്രവർത്തിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി'യോട് പറഞ്ഞു.

വിദ്യാർത്ഥി രാഷ്ട്രീയത്തിന് പെരുമാറ്റച്ചട്ടമുണ്ടാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനാലാണ് വിദ്യാർത്ഥികളുടെ അഭിപ്രായം തേടുന്നത്. കോളേജുകളിലോ സർവകലാശാലയിലോ വിദ്യാർഥികൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നായിരുന്നു കരട് മാർഗരേഖയിലുണ്ടായിരുന്നത്.. വിവാദമായ കരട് മാർഗ്ഗരേഖ ബോധപൂർവം പ്രചരിപ്പിച്ചതാണെന്നും 2005-ലെ എംജി സർവകലാശാലയുടെ മാർഗ്ഗരേഖ പേര് മാറ്റി ഇറക്കിയതാണെന്നും കേരള സർവകലാശാല വ്യക്തമാക്കി. ഉപ സമിതി യോഗത്തിൽ എതിർപ്പറിയിച്ചിട്ടും മാർഗ്ഗരേഖ വിതരണം ചെയ്തെന്നും, ഇതിൽ നടപടി ആവശ്യപ്പെടുമെന്നും സിൻഡിക്കറ്റ് ഉപ സമിതി അധ്യക്ഷൻ അജയ് ജുവൽ കുര്യാക്കോസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEREALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA