SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.15 AM IST

സബ്ജക്ട് മിനിമം ഉപേക്ഷിച്ചത് വിജയം കുറയാതിരിക്കാൻ 

a

മാനേജ്‌മെന്റുകളുടെ സമ്മർദ്ദവും

തിരുവനന്തപുരം: എസ്.എസ്.എൽ.സിക്ക് വിജയിക്കാൻ സബ്ജക്ട് മിനിമം വേണമെന്ന നിബന്ധന സർക്കാർ ഉപേക്ഷിച്ചത് വിജയ ശതമാനം കുറയാതിരിക്കാൻ. വിജയ ശതമാനം കുറഞ്ഞാൽ പുതിയ പ്ലസ് ടു ബാച്ചുകൾ അനുവദിച്ചേക്കില്ലെന്ന വടക്കൻ ജില്ലകളിലെ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ ആശങ്കയും കാരണമായി.

ഓരോ വിഷയത്തിനും എഴുത്ത് പരീക്ഷയ്ക്ക് 30 ശതമാനം മാർക്ക് വേണമെന്ന നിബന്ധന പത്താംക്ലാസിൽ ഈ വർഷം മുതൽ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലും മാതൃകയിലുമാണ് പത്താം ക്ലാസിലെ പാദ വാർഷിക പരീക്ഷ നടത്തിയത്. എന്നാൽ, വിജയ ശതമാനം കുറയുമെന്ന ആശങ്ക ഉയർന്നു. കഴിഞ്ഞ വർഷം 99.07 ശതമാനമായിരുന്നു വിജയം. മിനിമം മാർക്ക് ഏർപ്പെടുത്തിയാൽ വിജയം 70 ശതമാനത്തിൽ താഴെയാവുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. സ്‌കൂളിലിലെ നിരന്തരമൂല്യ നിർണയത്തിന് 20 മാർക്കാണുള്ളത്. ഇതിനൊപ്പം എഴുത്ത് പരീക്ഷയിൽ 10 മാർക്ക് കൂടി ലഭിച്ചാൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വിജയ ശതമാനം ഉയരുന്നത് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ഗുണകരമാണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജയിക്കുന്ന മലബാർ മേഖലയിൽ എല്ലാവർക്കും പ്രവേശനം നൽകാൻ പ്ലസ് വണിന് താൽക്കാലിക ബാച്ചുകൾ അനുവദിക്കാറുണ്ട്. 122 താൽക്കാലിക ബാച്ചാണ് കഴിഞ്ഞ രണ്ടു വർഷമായി മലബാറിൽ അനുവദിച്ചത്. താൽക്കാലിക ബാച്ചുകൾ സ്ഥിരം ബാച്ചുകളാക്കണമെന്ന ആവശ്യം രണ്ടു വർഷമായി ഉയരുന്നു. വിജയ ശതമാനം കുറഞ്ഞാൽ താൽക്കാലിക ബാച്ചുകളും കുറയ്ക്കേണ്ടി വരും. . എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം ഓരോ വർഷവും കുറയുകയാണ്. 2026 ൽ 4.14 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. 2027 ൽ ഇത് 3.8 ലക്ഷമായി കുറയുമെന്നാണ് കണക്ക്.വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇക്കൊല്ലം മുതൽ സബ്ജക്ട് മിനിമം ഏർപ്പെടുത്താൻ മുൻ സർക്കാർ തീരുമാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA