
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി പി.വിജയൻ ‘എന്റെ ബഡ്ഡി’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിന് കൈയടി. സഹപ്രവർത്തകനായ ദിനൂപിന്റെ യൂണിഫോമിൽ പുഞ്ചിരിയോടെ മികച്ച സേവനത്തിനുള്ള ബാഡ്ജ് ചാർത്തി നൽകുന്ന ചിത്രമാണ് പി. വിജയൻ പങ്കുവച്ചത്. പി.വിജയനൊപ്പം വർഷങ്ങളായി പി.എസ്.ഒ ആയി പ്രവർത്തിക്കുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസറാണ് ദിനൂപ്. തൊടുപുഴ സ്വദേശിയാണ്. എ.ഡി.ജിപി റാങ്കിലെ ഉദ്യോഗസ്ഥൻ സീനിയർ സി.പി.ഒയെ 'സഹപ്രവർത്തകൻ' എന്നതിനപ്പുറം സ്വന്തം 'കൂട്ടുകാരൻ' (ബഡ്ഡി) എന്ന് വിശേഷിപ്പിച്ചതാണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |