SignIn
Kerala Kaumudi Online
Thursday, 22 October 2026 3.23 AM IST

സ്പാകൾക്ക് ലൈസൻസ്: ഡോക്ടർമാരും കുടുങ്ങും

a

തിരുവനന്തപുരം: സ്പാകൾക്ക് ലൈസൻസെടുത്ത് നൽകുന്ന ഡോക്ടർമാരും കുടുങ്ങുമെന്ന് എ.ഡി.ജി.പി പി.വിജയൻ വ്യക്തമാക്കി. ഒരു ഡോക്ടറുടെ ലൈസൻസ് വച്ച് ഒട്ടേറെ ആയുർവേദ സ്പാകൾ നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവിടെ അനധികൃത ഇടപാടുകൾ നടന്നാൽ ആ ഡോക്ടർമാർ ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത സ്പാകളുടെ ബെനാമികളായും സംരക്ഷകരായും നിൽക്കുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരുമുണ്ട്. ഇവരെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കും. സ്പാകളുടെ മറവിൽ നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ തടയാൻ എഡിജിപിയുടെയും ഐജിയുടെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ സ്പാകളിൽ പരിശോധന നടത്തുകയും 14 കേസുകൾ റജിസ്റ്റർ ചെയ്ത് 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്പാകൾ കേന്ദ്രീകരിച്ച് ബെനാമി ഇടപാടുകൾ നടത്തുന്ന ഉദ്യോഗസ്ഥരുടെയും ഗുണ്ടകളുടെയും വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടിയുണ്ടാവും. പൊതുജനങ്ങൾക്ക് 112 എന്ന നമ്പറിലോ പൊലീസ് സ്റ്റേഷനുകളിലോ ഇത്തരം വിവരങ്ങൾ അറിയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA