SignIn
Kerala Kaumudi Online
Thursday, 02 July 2026 2.33 AM IST

സെൻസസ് ജോലിയുള്ളവർക്ക് ഡ്യൂട്ടി ലീവ്

census

തിരുവനന്തപുരം: സെൻസസ് ജോലിയുള്ള അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ച് പൊതുഭരണ വകുപ്പ്. 20 ദിവസത്തെ അരദിവസം വീതമോ 10 ദിവസ മുഴുവൻ അവധിയോ എടുക്കാം. ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് സെൻസസ് ജോലിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കണം. സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറുടെ റിപ്പോർട്ട് പ്രകാരമാണിത്. അദ്ധ്യാപകർക്ക് പുറമേ വില്ലേജ്,പഞ്ചായത്ത്,ഫോറസ്റ്റ്,അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ സെൻസസ് ജോലിക്കായി സൂപ്പർവൈസർ,എന്യൂമറേറ്റേഴ്സ്,അസിസ്റ്റന്റ് എന്യൂമറേറ്റേഴ്സ് തുടങ്ങിയവർക്കെല്ലാം ഡ്യൂട്ടി ലീവ് ബാധകമാണ്.

അതേസമയം,സെൻസസ് ജോലിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകർ അവധിയെടുക്കുന്നതോടെ സ്‌കൂൾ അദ്ധ്യയനം താളം തെറ്റുമെന്നും ഇതിന് പകരമായി ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കണമെന്നാണ് കെ.എസ്.ടി.എയുടെയും എ.കെ.എസ്.ടി.യുടെയും ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA