കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലാണ് റെയ്ഡ്. ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വീടുകളിലുമാണ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന.
തൃശൂരിലെ അഞ്ച് സ്ഥലങ്ങളിലും എറണാകുളം ജില്ലയിലെ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട നാല് കേന്ദ്രങ്ങളിലുമാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. വ്യാജ വായ്പകൾ വഴി അങ്കമാലി ബാങ്കിൽ 121 കോടിയുടെ ക്രമക്കേട് നടന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
അങ്കമാലി അർബൻ സഹകരണ ബാങ്കിലെ മുൻ അക്കൗണ്ടന്റ് ഷിജുവിന്റെ വീട്ടിലാണ് റെയ്ഡ്. ഷിജുവിന്റെ നേതൃത്വത്തിലാണ് വ്യാജ ലോണുകൾ പസാക്കിയതെന്നാണ് ഇഡി നൽകുന്ന വിവരം. കുട്ടനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖകളായ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. ബാങ്ക് മുൻ പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |