
തിരുവനന്തപുരം: വധശ്രമകേസിൽ ഒളിവിലായിരുന്ന കോർപറേഷൻ കൗൺസിലറെ പിടികൂടി പൊലീസ്. തിരുവനന്തപുരം കോർപറേഷനിലെ വട്ടിയൂർക്കാവ് വാഴോട്ടുകോണം വാർഡ് കൗൺസിലറും ബിജെപി നേതാവുമായ ആർ സുഗതനാണ് പിടിയിലായത്. ഇദ്ദേഹം ഒരു മാസത്തിലധികമായി ഒളിവിലായിരുന്നുവെന്ന് മുൻപ് പൊലീസ് വ്യക്തമാക്കിയിരുന്നു. വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൗൺസിലർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചിരുന്നു, ഒളിവിലായിരുന്ന സുഗതൻ വാഴോട്ടുകോണത്ത് എത്തിയതറിഞ്ഞ് എസ്‌എച്ച്ഒ വിപിനും പൊലീസ് സംഘവും സ്ഥലത്തെത്തി. ഈ സമയം സുഗതന്റെ അനുയായികൾ പൊലീസിനെ വളഞ്ഞു.
തുടർന്ന് നാടകീയ രംഗങ്ങളാണ് നടന്നത്. സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവച്ചാണ് പൊലീസ് സംഘം കൗൺസിലറുമായി മടങ്ങിയത്. സുഗതനെ വട്ടിയൂർക്കാവ് സ്റ്റേഷനിലെത്തിച്ചു. നേരത്തെ വട്ടിയൂർക്കാവിൽ സിപിഎം-ബിജെപി സംഘർഷം നിയന്ത്രിച്ച അതേ എസ്‌എച്ച്‌ഒ തന്നെയാണ് സുഗതനെ പിടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |