
പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാക്കമ്മിറ്റി യോഗത്തിൽ എം.ബി.രാജേഷിനും കെ.ശാന്തകുമാരിക്കും വിമർശനം. ഇരുവരുടെയും ശൈലി തോൽവിക്ക് കാരണമായെന്നാണ് വിലയിരുത്തൽ. എം.എൽ.എമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്നും വിമർശനമുണ്ടായി.
പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാൻ തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയാണ് പരിശോധിക്കുക. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എസ്.സലീഖ എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനം. പാലക്കാട് മണ്ഡലത്തിലെ വോട്ട് ചോർച്ച ഗൗരവതരമാണ്. സി.പി.എം പ്രവർത്തനം നിർജീവമാകുകയും ബി.ജെ.പിക്ക് വളർച്ചയുണ്ടാവുകയും ചെയ്തു. സി.പി.എം സ്വാധീന മേഖലയിൽ പോലും തിരിച്ചടിയാണ് ഉണ്ടായത്. നെല്ല് സംഭരണ പ്രതിസന്ധി ജില്ലയിൽ ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകളിൽ വലിയ കുറവുണ്ടാക്കിയെന്നും വിലയിരുത്തലുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |