
അഗർത്തല: ത്രിപുരയിലെ അഗർത്തലയിലുള്ള ജോഗേന്ദ്രനഗർ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് അക്രമികൾ അടിച്ചുതകർത്തു.
ബി.ജെ.പി പ്രവർത്തകരാണ് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. 40 ഓളം വരുന്ന സംഘം ഓഫീസിലേക്ക് ഇരച്ചുകയറുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. നീലാഞ്ചന റോയ് സെക്രട്ടറിയായ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയായിരുന്നു അക്രമം. ഓഫീസും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ വസതിയും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി സന്ദർശിച്ചു. ത്രിപുര സംസ്ഥാന സെക്രട്ടറി സഖാവ് ജിതേന്ദ്ര ചൗധരി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കൊപ്പമായിരുന്നു സന്ദർശനം. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് അതിക്രമങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഉയർത്തുമെന്ന് എം.എ ബേബി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |