
ചേർപ്പ് (തൃശൂർ): പാറളം പഞ്ചായത്തിൽ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയത്തിൽ ഭരണം നഷ്ടപ്പെട്ട് ബി.ജെ.പി. എൽ.ഡി.എഫ് പിന്തുണയോടെ ആറിനെതിരെ 10 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഒരു കോൺഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായി. ബി.ജെ.പി,യു.ഡി.എഫ് മുന്നണികൾക്ക് ആറ് വീതവും എൽ.ഡി.എഫിന് അഞ്ച് സീറ്റുമായിരുന്നു കക്ഷിനില. നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പി അധികാരത്തിലെത്തിയത്. യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയപ്പോൾ ബി.ജെ.പി കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |