
തൊടുപുഴ: മോഹൻലാൽ ചിത്രമായ ദൃശ്യം-3യിൽ അനുവാദമില്ലാതെ തന്റെ വാഹന നമ്പർ ഉപയോഗിച്ചെന്ന് ഉടമയുടെ പരാതി. ഇടുക്കി, കുഞ്ചിത്തണ്ണി രണ്ടുമാക്കൽ ആർ.ഡി. രാജീവാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജിത്തു ജോസഫ്, നായകൻ മോഹൻലാൽ എന്നിവർക്കെതിരെ മൂന്നാർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്.
സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച എം.ജി ഹെക്ടർ കാറിന് കെ.എൽ. 69 ഡി 2772 നമ്പരാണുള്ളത്. ഇത് തന്റെ മഹീന്ദ്ര സ്‌കോർപിയോയുടേത് ആണെന്നാണ് ഏലം കർഷകനായ രാജീവിന്റെ പരാതി. സിനിമ ഇറങ്ങിയതോടെ തന്റെ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നതായും പരാതിയിലുണ്ട്.
താൻ പൊലീസ്, ആർ.ടി.ഒ മുതലായ ഏജൻസികളുടെ നിരീക്ഷണത്തിലാണിപ്പോൾ. അതിനാൽ സിനിയിൽ തന്റെ വാഹന നമ്പർ ഉപയോഗിക്കുന്ന രംഗം കട്ട് ചെയ്യണം. അതുവരെ സിനിമ നിരോധിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. കൂടാതെ തനിക്കുണ്ടായ മാനഹാനിക്കും മനോവിഷമത്തിനും എതിർകക്ഷികൾ മാപ്പ് പറയണമെന്നും രാജീവിന്റെ പരാതിയിലുണ്ട്.
'പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. എതിർകക്ഷികളുടെ മൊഴിയടക്കം രേഖപ്പെടുത്തി നിയമോപദേശം തേടിയശേഷം തുടർനടപടി സ്വീകരിക്കും".
- ചന്ദ്രകുമാർ, മൂന്നാർ ഡിവൈ.എസ്.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |