SignIn
Kerala Kaumudi Online
Monday, 27 July 2026 2.12 AM IST

ശബരിമല റോഡുകൾക്ക് 450 കോടിയുടെ പാക്കേജ്

national-highway

തിരുവനന്തപുരം: ശബരിമലയിലേക്ക് ഗുണമേന്മയുള്ള റോഡുകൾ നിർമ്മാണത്തിന് 450 കോടി രൂപയുടെ സമഗ്ര വികസന പാക്കേജ് തയ്യാറാക്കുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. ഇത്തവണ തീർത്ഥാടന സീസണിന് വളരെ മുൻപേ തയ്യാറെടുപ്പുകൾ തുടങ്ങി. തീർത്ഥാടന പാതകളുടെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. നാലു ഘട്ടങ്ങളിലായാണ് പാക്കേജ് നടപ്പാക്കുക.

2021 മുതൽ ശബരിമല റോഡുകളുടെ കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ കൃത്യമായി അറ്റകുറ്റപ്പണി നടന്നിട്ടില്ല. . ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.പ്രൊപ്പോസൽ സമർപ്പിക്കൽ, പൂർത്തിയാകാത്ത പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കൽ, പൊതുമരാമത്ത് വകുപ്പ്, ദേശീയ പാത അതോറിട്ടി, വാട്ടർ അതോറിട്ടി എന്നിവയുടെ സംയുക്ത യോഗം, എം.എൽ.എമാരുടെ പ്രത്യേക യോഗം, ഭരണപരമായ അനുവാദം നൽകൽ, ടെൻഡർ നടപടി തുടങ്ങൽ എന്നിവ ജൂലായ്,ആഗസ്റ്റ് മാസങ്ങളിൽ നചടത്തും,

തീരാത്ത മുൻ പ്രവൃത്തികൾ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കും. റോഡ് സുരക്ഷയ്‌ക്കുള്ള 15 കോടി രൂപയുടെ പ്രവൃത്തി തുടങ്ങും. ക്രാഷ് ബാരിയർ, സ്‌പീഡ് ബ്രേക്കർ, റിഫ്ലക്ടർ സൈൻബോർഡ് എന്നിവ റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിക്കും.

പ്രധാന റോഡുകളുടെ നവീകരണം, ഡ്രെയിനേജ് സൗകര്യം, ജലജീവൻ മിഷനിലൂടെ കുഴിച്ച റോഡുകളുടെ പുനരുദ്ധാരണം, റെസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപ്പണിയും, പ്രവൃത്തികളുടെ പൂർത്തീകരണം. ഗുണനിലവാര പരിശോധന, സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധന, അവലോകന യോഗങ്ങൾ

എന്നിവ തുടർന്നുള്ള മാസങ്ങളിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA