
തൃശൂർ: ജന്തർ മന്ദർ പ്രതിഷേധത്തിൽ യുവാക്കളുടെ ശക്തികണ്ട് പരമോന്നത നേതാവ് വിറച്ചുവെന്ന് നടൻ പ്രകാശ് രാജ്. തൃശൂർ റീജ്യണൽ തിയേറ്ററിൽ ഡി.വൈ.എഫ്.ഐ 16-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചോദ്യം ചെയ്യലിനെയും പ്രതിഷേധത്തെയും നേതാവ് ഭയപ്പെടുന്നുവെന്നും നമുക്കെല്ലാവർക്കും തലച്ചോറുണ്ടെന്ന് ഒടുവിൽ അദ്ദേഹം അംഗീകരിച്ചെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
'ഹായ് ചെല്ലം" എന്ന് അഭിസംബോധനയോടെ പ്രസംഗമാരംഭിച്ച അദ്ദേഹം, ചെങ്കോട്ടയിൽ യുവാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി 'ദിമാഗി നക്‌സലൈറ്റ്‌സ്" എന്നു വിളിച്ചതിനെ പരിഹസിച്ചു. ഡൽഹിയിൽ യുവാക്കളെത്തിയപ്പോൾ പാർലമെന്റിന്റെ പിൻവാതിലിലൂടെ മോദി രക്ഷപ്പെട്ടു. അദ്ദേഹം റീലുകൾ നിർമ്മിക്കാൻ കാരണം യുവതയാണ്. ഫാസിസത്തെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ ശക്തമായ രാഷ്ട്രീയ അവബോധം ഓരോ പൗരനും ഉണ്ടാകണമെന്നും പ്രകാശ് രാജ് ആഹ്വാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |