
തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ച വിദ്യാർത്ഥികൾ വെബ്സൈറ്റിലെ റിസൾട്ട് എന്ന ലിങ്കിൽ നിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററുമായി ബന്ധപ്പെട്ട സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതമാണ് ഹാജരാകേണ്ടത്. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ, അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നു അഡ്മിഷൻ സമയത്ത് പ്രിന്റെടുത്ത് നൽകും.
ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്‌കൂളിൽ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ട. താത്കാലിക പ്രവേശനം നേടുന്നവർക്ക് ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ തുടർ അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.
പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിനു ശേഷമുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്‌മെന്റിന് പരിഗണിക്കാത്തതുമായ അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |