SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.02 AM IST

ഇ.ഡിയിൽ നിന്ന് കൂടുതൽ വിവരം തേടി വിജിലൻസ്

1

തിരുവനന്തപുരം: പിണറായിക്കും റിയാസിനുമെതിരായ മാസപ്പടി, ഹവാല കേസുകളിൽ ഇ.ഡിയിൽ നിന്ന് കൂടുതൽ വിവരം തേടാൻ വിജിലൻസ് തീരുമാനിച്ചു. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കേസുമെടുത്തത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് ഉടൻ കത്ത് നൽകും.

രേഖകൾ ശേഖരിച്ച് വിശദമായി പരിശോധിച്ച ശേഷം പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും വീണയെയും ഉൾപ്പെടെ നോട്ടിസ് നൽകി വിളിപ്പിച്ച് ചോദ്യം ചെയ്യും. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1 എസ്.പി ഇമ്മാനുവൽ പോളാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പൊതുമരാമത്തു സെക്രട്ടറിയായിരുന്നപ്പോൾ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ക്രമക്കേടു നടന്നുവെന്ന പരാതിയും അന്വേഷിക്കുന്നത് എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള യൂണിറ്റാണ്. അദ്ദേഹം ഉടൻ വിരമിക്കുന്നതിനാൽ അന്വേഷണച്ചുമതല മറ്റൊരു എസ്.പിക്ക് നൽകിയേക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുൻമന്ത്രി മുഹമ്മദ് റിയാസിനെയും ഒന്നാം പ്രതികളാക്കി രണ്ട് എഫ്.ഐ.ആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. രണ്ടിലും വീണാ വിജയൻ രണ്ടാം പ്രതിയാണ്.

എ​ഫ്.​ഐ.​ആ​റി​ന് ​കോ​ട​തി​ ​അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​ക​രി​മ​ണ​ൽ​ ​ക​മ്പ​നി​യു​മാ​യു​ള്ള​ ​മാ​സ​പ്പ​ടി​ ​കേ​സി​ൽ​ ​വി​ജി​ല​ൻ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ര​ണ്ട് ​എ​ഫ്.​ഐ.​ആ​റും​ ​കോ​ട​തി​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ശേ​ഷം​ ​അം​ഗീ​ക​രി​ച്ചു.​ ​സി.​എം.​ആ​ർ.​എ​ൽ​-​എ​ക്സാ​ലോ​ജി​ക് ​മാ​സ​പ്പ​ടി​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ലാ​ണ് ​ര​ണ്ട് ​എ​ഫ്.​ഐ.​ആ​റു​ക​ൾ​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഫ​യ​ൽ​ ​ചെ​യ്ത​ത്.​ ​അ​ഴി​മ​തി​ ​നി​രോ​ധ​ന​ ​നി​യ​മ​പ്ര​കാ​രം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​മ​രു​മ​ക​നും​ ​മു​ൻ​മ​ന്ത്രി​യു​മാ​യ​ ​പി.​എ.​മു​ഹ​മ്മ​ദ്‌​ ​റി​യാ​സ്,​ ​മ​ക​ൾ​ ​വീ​ണ​ ​തൈ​ക്ക​ണ്ടി​ ​എ​ന്നി​വ​രാ​ണ് ​പ്ര​തി​ക​ൾ.​ ​ഹ​വാ​ല​ ​ഇ​ട​പാ​ടി​ൽ​ ​മു​ൻ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​നെ​ ​ഒ​ന്നാം​ ​പ്ര​തി​യാ​ക്കി​ ​മ​റ്റൊ​രു​ ​കേ​സു​മെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഇ.​ഡി.​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ര​ണ്ട് ​കേ​സു​ക​ളു​മെ​ടു​ത്ത​ത്.​ ​ഹ​വാ​ല,​ ​അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ​ ​പി​ണ​റാ​യി​വി​ജ​യ​നും​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​നു​മെ​തി​രേ​ ​അ​ട​ക്ക​മെ​ടു​ത്ത​ ​ര​ണ്ടു​ ​കേ​സു​ക​ളു​ടെ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​വി​ജി​ല​ൻ​സ് ​എ​സ്.​ഐ.​ടി​ ​ഉ​ട​ൻ​ ​രൂ​പീ​ക​രി​ക്കും.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​സ്പെ​ഷ്യ​ൽ​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​യൂ​ണി​റ്റി​ലെ​ ​എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൊ​ച്ചി​യി​ലെ​യും​ ​കോ​ഴി​ക്കോ​ട്ടെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​വും​ ​സം​ഘം.​ ​എ​സ്.​ഐ.​ടി​ ​രൂ​പീ​ക​രി​ക്കേ​ണ്ട​ത് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ​ ​വി​ജി​ല​ൻ​സ് ​ഡ​യ​റ​ക്ട​ർ​ ​മ​നോ​ജ് ​എ​ബ്ര​ഹാം​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​തേ​ടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA