കൊച്ചി: നെടുമ്പാശേരിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ മേജർ രവി. പ്രതി സുഹൈൽ സജീവിന് പ്രായപൂർത്തിയായവർക്ക് ലഭിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പ്രതിയെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെതിരെയും മേജർ രവി ശക്തമായി വിമർശിച്ചു.
'അവന്റെ അഹങ്കാരം നോക്കൂ. അഹങ്കാരമുള്ളവരെ സമൂഹം ഒറ്റപ്പെടുത്തണം. പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം. അംബാനിക്ക് പൈസയുണ്ടെന്ന് പറഞ്ഞ് എന്റെ വീട്ടിൽ അടുപ്പ് കത്തില്ല. പണക്കാരനെ കണ്ടിട്ട് ഓച്ഛാനിച്ച് നിൽക്കരുത്. പണക്കാരന് അഹങ്കാരമുണ്ടെങ്കിൽ അടിച്ചൊതുക്കാനുള്ള ചങ്കൂറ്റം വേണം'. -മേജർ രവി പറഞ്ഞു.
മൂന്ന് നിസഹായരായ കുട്ടികളാണ് കൊല്ലപ്പെട്ടത്. മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ശാപമാക്കി മാറ്റരുത്. എന്തുചോദിച്ചാലും കൊടുക്കും എന്ന രീതി മാറ്റണം. ആത്മഹത്യ ചെയ്യുകയാണെങ്കിൽ ചെയ്യട്ടെ. സമൂഹത്തിലെ മൂന്നുപേരെയല്ല കൊല്ലേണ്ടതെന്നും മേജർ രവി വിമർശിച്ചു.
അമിത വേഗതയിൽ മിനി കൂപ്പർ ഓടിച്ച് മൂന്നുപേരുടെ ജീവനെടുത്ത സുഹൈൽ സജീവിനെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കാണ് റിമാൻഡ് ചെയ്തത്. ഇതിനെതിരെ മരിച്ച ദേവികയുടെ കുടുംബം രംഗത്തെത്തിയിരുന്നു. 19 വയസ്സുള്ള ഒരാളെ എങ്ങനെയാണ് കുട്ടിയായി കാണാനാകുകയെന്നും സുഹൈലിന്റെ ബാപ്പയുടെ ഇടപെടലിന്റെ ഭാഗമായാണ് നടപടിയെന്നും മരിച്ച ദേവികയുടെ കുടുംബം ആരോപിച്ചു.
BJP leader Major Ravi demanded adult punishment for Suhail Sajeeb, accused of causing three deaths in Nedumbassery through dangerous driving. Ravi strongly criticized the decision to remand 19-year-old Sajeeb to a Borstal school, typically for juveniles. Victims' families also questioned this move, alleging it was due to the accused's father's influence.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |