SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.34 AM IST

ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയിൽ 5 കേരള യൂണി. പ്രൊഫസർമാർ

shaji

തിരുവനന്തപുരം: ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ച് കേരള സർവകലാശാലയിൽ നിന്നുള്ള അഞ്ച് പ്രൊഫസർമാർ. സ്റ്റാൻഫോർഡ് സർവകലാശാലയും അന്താരാഷ്ട്ര പ്രസാധക സ്ഥാപനമായ എൽസെവിയറും സംയുക്തമായി തയ്യാറാക്കിയതാണ് മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടിക. ഡോ. ഷാജി ഇ. (പ്രൊഫസർ, ജിയോളജി പഠന വകുപ്പ്), ഡോ. ബിജു വി. (പ്രൊഫസർ, ഫിസ്ക്സ് പഠന വകുപ്പ്), ഡോ. വിനോദ് ചന്ദ്ര എസ്. എസ്. (പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പ്) ഡോ. എസ്.എം.എ. ഷിബ്‌ലി ( റിട്ട.സീനിയർ പ്രൊഫസർ, കെമിസ്ട്രി പഠന വകുപ്പ്), ഡോ. ടി.എസ്. അനിരുദ്ധൻ (റിട്ട.പ്രൊഫസർ , കെമിസ്ട്രി പഠന വകുപ്പ്) എന്നിവരാണ് ഇടം പിടിച്ചത്. സ്റ്റാൻഡേർഡ് സൈറ്റേഷൻ സൂചികകളെ അടിസ്ഥാനമാക്കിയാണ് റാങ്ക് ചെയ്യുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCIENTIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA