SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.34 AM IST

15 വർഷത്തിനിടെ 7 ദുരൂഹ മരണം: കൂടത്തിൽ കേസിൽ കാര്യസ്ഥൻ അറസ്റ്റിൽ

gg

തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ദുരൂഹ മരണങ്ങളിൽ വർഷങ്ങൾക്കു ശേഷം പ്രതി അറസ്റ്റിൽ. കുടുംബത്തിലെ കാര്യസ്ഥനായിരുന്ന കരമന കാലടി കോവിൽവിളാകം വീട്ടിൽ രവീന്ദ്രൻ നായരാണ് (60) അറസ്റ്റിലായത്. കൂടത്തിൽ കുടുംബത്തിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ബ്രെയിൻ മാപ്പിംഗ് പരിശോധനയാണ് പ്രതിയെ പിടി കൂടാൻ നിർണ്ണായകമായത്.

കേസിൽ ചോദ്യം ചെയ്യാനായി ഇന്നലെ രവീന്ദ്രൻ നായരെ വിളിച്ചു വരുത്തിയ ശേഷം ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതി മുൻ ജീവനക്കാരനായ രവീന്ദ്രൻ നായരുടെ സുഹൃത്ത് അനിൽ,കാർ ഡ്രൈവർ സജു എന്നിവരും പ്രതികളാണ്. ജയമാധവൻ നായരുടെ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിന് ഇയാൾ വ്യാജ വിൽപ്പത്രം തയ്യാറാക്കിയത് നേരത്തെ കണ്ടെത്തിയിരുന്നു.അവിവാഹിതനായ ജയമാധവൻ നായർ വിവാഹം കഴിച്ചാൽ, പ്രതി വ്യാജമായി നിർമ്മിച്ച വിൽപത്ര പ്രകാരം കൈവശപ്പെടുത്തിയ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾക്ക് വേറെ അവകാശിയുണ്ടാകുമെന്നതിനാലാണ് കൊലപാതകം.തലയിൽ തടിക്കഷണം കൊണ്ടടിച്ചും, ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.

കേരളത്തെ ഞെട്ടിച്ച കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരകൾക്കു ശേഷമാണ് ,കരമന കൂടത്തിൽ കുടുംബത്തിലെ മരണങ്ങളുടെ ദുരൂഹതകളും പുറത്തു വന്നത്.ശാസ്ത്രീയ തെളിവുകളുടെയും ഫോറൻസിക് പരിശോധന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് ധൻകറുടെ മേൽനോട്ടത്തിൽ സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പി എം.ഐ. ഷാജി, എസ്.ഐ ബിപിൻ പ്രകാശ്, എ.എസ് .ഐ ജയകുമാർ, എസ് .സി.പി.ഓ പ്രതാപൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2017 ഏപ്രിൽ 2-ന് ജയമാധവൻ നായരെ കൂടത്തിൽ വീട്ടിൽ നിന്ന് അബോധാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിക്കുകയും അവിടെ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണ സമയവുമായി ബന്ധപ്പെട്ട മൊഴികളിലും മൃതദേഹം ആശുപത്രിയിലെത്തിച്ച രീതിയിലും വൈരുദ്ധ്യങ്ങൾ കണ്ടെത്തി. മെഡിക്കൽ, ഫോറൻസിക് വിദഗ്‌ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വീട്ടിലെ കട്ടിലിലും തടിക്കഷണത്തിലും രക്തക്കറ കണ്ടെത്തി. ബന്ധുവിന്റെ രക്ത സാമ്പിളുമായി നടത്തിയ താരതമ്യ പരിശോധനയിൽ രക്തം ജയമാധവൻ നായരുടേതെന്ന് തെളിഞ്ഞു.ഹിസ്റ്റോപാത്തോളജി റിപ്പോർട്ടിൽ തലക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.ജയമാധവൻ നായരുടെ തലയ്ക്കേറ്റ പരിക്ക് വീഴ്ചയിൽ സംഭവിച്ചതല്ലെന്ന് കോഴിക്കോട് എൻ.ഐ.ടി ബയോമെക്കാനിക്സ് വിഭാഗത്തിലെ പരിശോധനയിൽ കണ്ടെത്തി.
മൃതദേഹം ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച അനിലിന്റെ കാറിൽ നടത്തിയ പരിശോധനയിലും ജയമാധവൻ നായരുടെ രക്തക്കറ കണ്ടെത്തി. ജയമാധവൻ നായരുടെ സ്വത്തുക്കൾ കൈവശപ്പെടുത്തുന്നതിനായി തയ്യാറാക്കിയ വ്യാജ വിൽപ്പത്രത്തിലെ ഒപ്പ് ജയമാധവൻ നായരുടേതല്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു .പ്രതിയെ ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിങ് പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു .

ബ്രെ​യി​ൻ​ ​മാ​പ്പി​ങ്

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​വ്യ​ക്തി​ക​ളു​ടെ​ ​മ​സ്തി​ഷ്ക​ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച് ​കു​റ്റ​കൃ​ത്യ​ത്തെ​ക്കു​റി​ച്ച് ​നേ​രി​ട്ടു​ള്ള​ ​അ​റി​വോ​ ​പ​ങ്കാ​ളി​ത്ത​മോ​ ​ഉ​ണ്ടോ​യെ​ന്ന് ​ക​ണ്ടെ​ത്താ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ശാ​സ്ത്രീ​യ​ ​ഫോ​റ​ൻ​സി​ക് ​ന്യൂ​റോ​-​സൈ​ക്കോ​ള​ജി​ക്ക​ൽ​ ​പ​രി​ശോ​ധ​ന​യാ​ണ് ​ബ്രെ​യി​ൻ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഓ​സി​ലേ​ഷ​ൻ​ ​സി​ഗ്നേ​ച്ച​ർ​ ​പ്രൊ​ഫൈ​ലി​ങ് ​അ​ഥ​വാ​ ​'​ബ്രെ​യി​ൻ​ ​മാ​പ്പി​ങ്'.
പ​രി​ശോ​ധ​ന​യ്ക്ക് ​വി​ധേ​യ​നാ​കു​ന്ന​ ​വ്യ​ക്തി​യു​ടെ​ ​ത​ല​യി​ൽ​ ​നി​ര​വ​ധി​ ​ഇ​ല​ക്ട്രോ​ഡു​ക​ൾ​ ​ഘ​ടി​പ്പി​ച്ച​ ​പ്ര​ത്യേ​ക​ ​തൊ​പ്പി​ ​(​ഇ.​ഇ.​ജി​ ​ക്യാ​പ് ​)​ ​ധ​രി​പ്പി​ച്ചാ​ണ് ​മ​സ്തി​ഷ്ക​ത്തി​ലെ​ ​വൈ​ദ്യു​ത​ ​വ്യ​തി​യാ​ന​ങ്ങ​ൾ​ ​അ​ള​ക്കു​ന്ന​ത്.​ ​കു​റ്റ​കൃ​ത്യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ദൃ​ശ്യ​ങ്ങ​ളോ​ ​ഓ​ഡി​യോ​ ​ക്ലി​പ്പു​ക​ളോ​ ​വാ​ക്കു​ക​ളോ​ ​അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ​ ​ത​ല​ച്ചോ​റി​ൽ​ ​പ്ര​ത്യേ​ക​ ​വൈ​ദ്യു​ത​ ​ത​രം​ഗ​ങ്ങ​ളു​ണ്ടാ​കും.​ ​കു​റ്റ​വാ​ളി​ക്ക് ​മാ​ത്ര​മേ​ ​ഇ​ത്ത​രം​ ​ത​രം​ഗ​ങ്ങ​ൾ​ ​പു​റ​പ്പെ​ടു​വി​ക്കാ​ൻ​ ​സാ​ധി​ക്കൂ,​ .

മ​ര​ണ​പ്പെ​ട്ട​ ​ഏ​ഴു​ ​പേ​ർ​ക്ക്
കോ​ടി​ക​ളു​ടെ​ ​സ്വ​ത്ത്

കൂ​ട​ത്തി​ൽ​ ​ത​റ​വാ​ട്ടി​ലെ​ ​കോ​ടി​ക​ളു​ടെ​ ​സ്വ​ത്തി​ന് ​അ​ന​ന്ത​ര​വ​കാ​ശി​ക​ളാ​കേ​ണ്ട​ ​ഏ​ഴു​ ​പേ​രാ​ണ് ​പ​തി​ന​ഞ്ചു​ ​വ​ർ​ഷ​ത്തി​നി​ടെ​ ​മ​രി​ച്ച​ത്.​ ​ഗോ​പി​നാ​ഥ​പി​ള്ള,​ ​ഭാ​ര്യ​ ​സു​മു​ഖി​യ​മ്മ,​ ​മ​ക്ക​ളാ​യ​ ​ജ​യ​ബാ​ല​കൃ​ഷ്ണ​ൻ,​ ​ജ​യ​പ്ര​കാ​ശ്,​ ​ജ​യ​ശ്രീ,​ ​ഗോ​പി​നാ​ഥ​ൻ​ ​നാ​യ​രു​ടെ​ ​സ​ഹോ​ദ​ര​ൻ​ ​വേ​ലു​പ്പി​ള്ള​യു​ടെ​ ​മ​ക​ൻ​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​നാ​യ​ർ,​ ​ഗോ​പി​നാ​ഥ​ൻ​ ​നാ​യ​രു​ടെ​ ​മ​റ്റൊ​രു​ ​സ​ഹോ​ദ​ര​നാ​യ​ ​നാ​രാ​യ​ണ​പി​ള്ള​യു​ടെ​ ​മ​ക​ൻ​ ​ജ​യ​മാ​ധ​വ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​ര​ണ​പ്പെ​ട്ട​ത്.​ ​ഇ​വ​രു​ടെ​ ​സ്വ​ത്തു​ക്ക​ൾ​ ​ഇ​ഷ്ട​ദാ​ന​മെ​ന്ന​ ​പേ​രി​ൽ​ ​കാ​ര്യ​സ്ഥ​നാ​യ​ ​ര​വീ​ന്ദ്ര​ൻ​ ​നാ​യ​രു​ടെ​യും​ ​ചി​ല​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​കൈ​വ​ശ​മെ​ത്തി​യ​തി​ൽ​ ​സം​ശ​യ​മു​ന്ന​യി​ച്ച് ​നാ​ട്ടു​കാ​ര​നാ​യ​ ​അ​നി​ൽ​കു​മാ​റും​ ,​ ​ബ​ന്ധു​വാ​യ​ ​പ്ര​സ​ന്ന​കു​മാ​രി​യ​മ്മ​യു​മാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARAMANA KOODATHIL FAMILY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA