SignIn
Kerala Kaumudi Online
Monday, 15 June 2026 2.38 AM IST

നീറ്റ് പുന:പരീക്ഷ: ഹാൾ ടിക്കറ്റ് വന്നു

d

ന്യൂഡൽഹി: ജൂൺ 21ന് നടക്കുന്ന നീറ്റ് യുജി പുന:പരീക്ഷയ്‌ക്കുള്ള അഡ്‌മിറ്റ് കാർഡുകൾ(ഹാൾ ടിക്കറ്റ്) നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌.ടി‌.എ) ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in ൽ ലഭ്യമാക്കി. വിദ്യാർത്ഥികൾക്ക് അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം. അപേക്ഷകർക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രത്തിന്റെ വിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കും. ഹാൾ ടിക്കറ്റ് ഇല്ലാത്ത, ഉദ്യോഗാർത്ഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല.

വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എൻ‌.ടി‌.എ നിർദ്ദേശിച്ചു. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1:30വരെയാണ് പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുക. അതിന് ശേഷം വരുന്നവരെ കയറ്റില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA