SignIn
Kerala Kaumudi Online
Monday, 15 June 2026 1.50 AM IST

തുല്യതാ വിജയികൾക്ക് പഞ്ചായത്ത് തലത്തിൽ ഉന്നത വിദ്യാഭ്യാസം

e

കൊല്ലം: സംസ്ഥാന സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ പഞ്ചായത്ത് തലത്തിൽ പ്രോജക്ട് തുക വകയിരുത്തി തുടർനടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എല്ലാ ജില്ലാ ജോ. ഡയറക്ടർമാർക്കും നിർദ്ദേശം നൽകി.

സംസ്ഥാന സാക്ഷരതാ മിഷന്റെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെയും നിരന്തര ഇടപെടലിന്റെ ഫലമായാണ് സർക്കാരിന്റെ സുപ്രധാന തീരുമാനം. വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർക്കും സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ജൂലായിൽ ആരംഭിക്കുന്ന യു.ജി - പി.ജി അഡ്മിഷനുകളിൽ താല്പര്യമുള്ള പഠിതാക്കൾക്ക് പഞ്ചായത്ത് തലത്തിൽ അപേക്ഷ നൽകി പദ്ധതിയുടെ ഭാഗമാകാം.

എല്ലാവർക്കും ബിരുദം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപ്പൺ യൂണിവേഴ്സിറ്റി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതിയ പ്രോജക്ട് വഴിയെത്തുന്ന മുഴുവൻ പഠിതാക്കൾക്കും മികച്ച ബിരുദ-ബിരുദാനന്തര പഠനസൗകര്യങ്ങൾ ഉറപ്പാക്കും. സർക്കാരിന്റെ അനുകൂല തീരുമാനത്തിൽ സന്തോഷമുണ്ട്.


പ്രൊഫ. ഡോ. വി.പി.ജഗതി രാജ്

വൈസ് ചാൻസിലർ, ഓപ്പൺ യൂണിവേഴ്സിറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA