SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റുകളിൽ നിന്ന് ആംനസ്റ്റി സ്‌കീമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

a

തിരുവനന്തപുരം:ആദായനികുതി നിയമപ്രകാരം അംഗീകരിക്കപ്പെട്ട പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ വീഴ്ചകൾ ക്രമീകരിക്കുന്നതിന് ആറുമാസത്തെ ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു. ജൂൺ 29മുതൽ ആറുമാസത്തേക്കാണ് അപേക്ഷിക്കാനുള്ള സമയം.

ഇതിനകം ഇളവ് നേടിയ പ്രൊവിഡന്റ് ഫണ്ടുകൾക്ക് മാത്രമേ അപേക്ഷ നൽകാനാകുകയുള്ളു. അത്തരം സ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾക്ക് അനുസൃതമായി മുൻകാല പ്രാബല്യത്തോടെ പൊതുമാപ്പ് അനുവദിക്കും.

അംഗീകൃതമായ ഒരു പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റ് പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ പദ്ധതി ബാധകമാണ്.പദ്ധതി അനുസരിച്ച് അംഗ അക്കൗണ്ടുകൾക്ക് നിയമപരമായ നിരക്കുകൾക്ക് തുല്യമോ അതിലും മികച്ചതോ ആയ പലിശയും സംഭാവനകളും ലഭിച്ചാൽ, കുടിശ്ശിക, നഷ്ടപരിഹാരം, പലിശ എന്നിവയ്ക്കുള്ള തീർപ്പാക്കാത്ത അസസ്‌മെന്റുകൾ പിൻവലിക്കുകയും ഇളവ് നൽകുകയും ചെയ്യും.മുൻകാല അന്തിമ ഉത്തരവുകൾ അസാധുവായി കണക്കാക്കും.ഇപിഎഫ്ഒയുടെ അധികാരപരിധിയിലുള്ള റീജിയണൽ ഓഫീസിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA