SignIn
Kerala Kaumudi Online
Saturday, 03 October 2026 12.53 AM IST

CEED, UCEED രജിസ്ട്രേഷൻ 

a

കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (CEED), അണ്ടർഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (UCEED) പരീക്ഷകൾക്ക് 31 വരെ അപേക്ഷിക്കാം. ഐ.ഐ.ടി ബോംബെയ്ക്കാണ് പരീക്ഷാ ചുമതല. 2027 ജനുവരി 17ന് രാവിലെ 9 മുതൽ 12 വരെയാണ് പരീക്ഷ. വെബ്സൈറ്റ്: iitb.ac.in

CEED :ഡിസൈൻ വിഷയങ്ങളിൽ എം.ഡെസ്, പി.എച്ച്ഡി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന യോഗ്യതാ പരീക്ഷയാണ് CEED. വിവിധ ഐ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ബംഗളൂരു, IIITDM ജബൽപുർ, IIITDM കാഞ്ചീപുരം തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രവേശനം CEED അടിസ്ഥാനത്തിലാണ്. യോഗ്യത: മൂന്ന് വർഷ ബിരുദം/ഡിപ്ലോമ/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. 5 വർഷ ഗവൺമെന്റ് ഡിപ്ലോമ ഇൻ ആർട്ട് നേടിയവർക്കും അപേക്ഷിക്കാം.ഉയർന്ന പ്രായ പരിധിയില്ല.

UCEED : വിവിധ ഐ.ഐ.ടികൾ, IIITDM ജബൽപുർ എന്നിവിടങ്ങളിലെ നാല് വർഷ ബി.ഡെസ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് UCEED. പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA