SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

കണ്ണില്ലാ  മത്സ്യങ്ങൾ  കൂടുതൽ കേരളത്തിൽ

underfish
ഭൂഗർഭ മത്സ്യങ്ങൾ

കൊച്ചി: ഭൂഗർഭത്തിലെ ശുദ്ധജലത്തിലുള്ള മത്സ്യങ്ങൾ കൂടുതൽ കേരളത്തിൽ. ഇന്ത്യയിൽ കണ്ടെത്തിയ 27 ഇനങ്ങളിൽ 14ഉം ഇവിടെയാണ്. ഇവയ്‌ക്ക് കാഴ്ചശക്തിയില്ല. കോഴിക്കോട് ചേരിഞ്ചാലിൽ നീണ്ട ശരീരവും ചുവപ്പ് നിറവുമുള്ള പാതാള പൂന്താരകൻ (പാജിയോ ഭുജിയോ) എന്ന മത്സ്യത്തെയാണ് ഒടുവിൽ കണ്ടെത്തിയത്. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകരാണ് ഇതിനു പിന്നിൽ. ഭൂനിരപ്പിൽ നിന്ന് 30 മുതൽ 600 മീറ്റർ വഴെ താഴെയുള്ള അറകളിലാണ് ഭൂഗർഭ മത്സ്യങ്ങളുടെ (കേവ് ഫിഷ്) വാസം. വലിപ്പം രണ്ടു മുതൽ 15 സെന്റീമീറ്റർ വരെ. ഭൂഗർഭത്തിലെ ശുദ്ധജലം നിറഞ്ഞ ഇടങ്ങളിൽ മുഷി, കാരി, ബ്ളാഞ്ഞിൽ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളുണ്ട്. പൊള്ളയായ ഭാഗങ്ങളിലെ നേരിയ കൈവഴികളിലൂടെയാണ് സഞ്ചാരം. കുരുടൻ മുഷി, ഗൊല്ലം, പാമ്പുതല എന്നിവയെയും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടമാണ് ഇവയു‌‌ടെ കേന്ദ്രം. ഭൂഗർഭ മത്സ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയിൽ കേരളം ഒന്നും മേഘാലയ രണ്ടും സ്ഥാനങ്ങളിലാണ്. ഏറ്റവുമൊടുവിൽ കണ്ടെത്തിയ കണ്ണില്ലാ മത്സ്യമായ, 'ഗിച്ചക് നാകാനാ"യെ മേഘാലയത്തിൽ കണ്ടെത്തിയ ഗവേഷക സംഘത്തിൽ കേരള ഫിഷറീസ് സർവകലാശാലയിലെ (കുഫോസ്) ഡോ. രാജീവ് രാഘവൻ ഉൾപ്പെടുന്നു.

ചുവന്നു തിളങ്ങുന്ന രക്തം

 സൂര്യപ്രകാശമില്ലാത്തിടത്ത് ജീവിക്കുന്നതിനാൽ കണ്ണുകളില്ല

 ഗന്ധവും സ്‌പർശനവും കൊണ്ട് പരിസരം മനസിലാക്കും

 ശരീരം പുറന്തൊലി ഇല്ലാത്തതോ നേർത്തതോ ആയിരിക്കും

 രക്തം കണ്ണാടി പോലെ ചുവന്നു തിളങ്ങും

 ജീവിതകാലം 5 മുതൽ 8 വർഷം വരെ

ഭൂ​ഗ​ർ​ഭ​ ​മ​ത്സ്യ​ങ്ങ​ളി​ൽ​ ​


ഇ​ന്ത്യ​യ്ക്ക് റാങ്ക് 4
രാജ്യത്ത്
കേ​ര​ളം​ ​1
മേ​ഘാ​ല​യ​ 2

'ശത്രുവിൽ നിന്ന് രക്ഷപെടാനോ ശുദ്ധജലം തേടിയോ മണ്ണിന്റെ ആഴങ്ങളിലേക്ക് പോയ ഇനങ്ങളാകാം ഭൂഗർഭമത്സ്യങ്ങൾ".
- ഡോ. രാഹുൽ ജി. കുമാർ

ഗവേഷകൻ, ഫ്രഷ് വാട്ടേഴ്സ് ഇന്ത്യ

'ഭൂഗർഭ മീനുകളുടെ സംരക്ഷണത്തിന് എണ്ണം, വ്യാപ്തി, ആവാസ വ്യവസ്ഥയിലെ ഭീഷണികൾ എന്നിവയിൽ സമഗ്രപഠനം അനിവാര്യമാണ്".
- ഡോ. രാജീവ് രാഘവൻ, കുഫോസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNDER WATER FISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA