
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ ലൈവ് സംപ്രേക്ഷണത്തിന്റെ പേരിൽ വ്യാജ ടി.വി ആപ്പുകൾ പണം തട്ടുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, വാട്സ്ആപ്പ്,യൂട്യൂബ് എന്നിവ വഴിയാണ് തട്ടിപ്പ്. ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ, 1000 പ്ലസ് ചാനലുകൾ സൗജന്യം, പ്രീമിയം ഒ.ടി.ടി ഉള്ളടക്കം ഫ്രീ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ്. ജാഗ്രതവേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ വ്യാജ എ.പി.കെ ഫയൽ ഡൗൺലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പ്. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ മൊബൈൽ ഫോണിൽ അപ്ഡേറ്റ്, സബ്‌സ്‌ക്രിപ്‌ഷൻ, എനേബിൾഡ് സർവീസ് സന്ദേശങ്ങളെത്തും. ഇതിലൂടെ ഫോണിന്റെ നോട്ടിഫിക്കേഷൻ, അക്സസബിലിറ്റി എന്നിവയുടെ അനുമതി ആവശ്യപ്പെടും. ഇതോടെ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ ആപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശിക്കും. യു.പി.ഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
1930ൽ വിളിക്കാം
സൈബർ സാമ്പത്തിക തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരിലോ https://cybercrime.gov.in എന്ന പോർട്ടലിലോ പരാതി നൽകണം.
സാമൂഹ്യമാദ്ധ്യമ
ലിങ്കുകൾ വേണ്ട
മത്സരങ്ങൾ കാണാൻ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന എ.പി.കെ ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്
ഗൂഗിൾ, ആപ്പിൾ പ്ലേ സ്റ്രോർ പോലുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക
ഫ്രീ പ്രീമിയം സബ്സ്ക്രിപ്ഷൻ, അൺലിമിറ്റഡ് അക്സസ്, വാച്ച് ഓൾ മാച്ചസ് ഫ്രീ തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്
സ്ക്രീൻ കൺട്രോൾ, ഇൻസ്റ്റാൾ അൺനോൺ ആപ്പ്സ് തുടങ്ങിയ അനുമതികൾ ആവശ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കണം
ബാങ്കിംഗ്, യു.പി.ഐ ആപ്ലിക്കേഷനുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കണം. സംശയാസ്പദ ലിങ്കുകൾ ഫോർവേഡ് ചെയ്യരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |