SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.04 AM IST

ഗഗൻയാൻ ; രണ്ടാം എയർഡ്രോപ്പും വിജയം

isro-gaganyaan

തിരുവനന്തപുരം: മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാനിന്റെ രണ്ടാം ഇന്റഗ്രേറ്റഡ് എയർഡ്രോപ്പ് പരീക്ഷണവും വിജയം. അടുത്ത പരീക്ഷണം ഐ.എസ്.ആർ.ഒ നടത്തുക ബഹിരാകാശത്ത്. അടുത്ത വർഷമാണ് ഗഗൻയാൻ പേടകം ഇന്ത്യ വിക്ഷേപിക്കുന്നത്.

യാത്രികർ സഞ്ചരിക്കുന്ന ക്രൂമൊഡ്യൂൾ ബഹിരാകാശത്തുനിന്ന് സുരക്ഷിതമായി ഭൂമിയിൽ ലാൻഡ് ചെയ്യുന്ന എയർ ഡ്രോപ്പ് പരീക്ഷണം ഇന്നലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവൻ സ്പേസ് സ്റ്റേഷനിലാണ് നടത്തിയത്. 5.7 ടൺ ഭാരമുള്ള ക്രൂമൊഡ്യൂൾ വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്ടർ ഉപയോഗിച്ച് മൂന്നു കിലോമീറ്റർ ഉയരത്തിൽ എത്തിച്ചശേഷം താഴേക്ക് ഡ്രോപ്പ് ചെയ്തായിരുന്നു പരീക്ഷണം.

പേടകം ബംഗാൾ ഉൾക്കടലിലാണ് സ്‌‌പ്ളാഷ് ഡൗൺ ചെയ്തത്. നാവികസേന കപ്പൽ ഇത് വീണ്ടെടുത്ത് കരയിലെത്തിച്ചു. നാലു വിഭാഗത്തിലെ പത്ത് പാരച്യൂട്ടുകൾ വിദഗ്ദ്ധമായി ഉപയോഗിച്ച് വേഗത പടിപടിയായി കുറച്ചാണ് പേടകം സ്‌‌പ്ളാഷ് ഡൗൺ ചെയ്തത്. നിർദ്ദിഷ്ട മാനദണ്ഡങ്ങളെല്ലാം കൃത്യമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വി.എസ്.എസ്.സി ഡയറക്ടർ ഡോ.രാജരാജൻ പറഞ്ഞു.

ഒന്നാം എയർ ഡ്രോപ്പ് ടെസ്റ്റ് കഴിഞ്ഞ വർഷം ആഗസ്റ്റ് 24നാണ് നടത്തിയത്. അന്ന് ക്രൂമൊഡ്യൂളിന്റെ 4.8 ടൺ ഭാരമുള്ള മാതൃകയാണ് പരീക്ഷിച്ചത്. ഇക്കുറി ശരിയായ ക്രൂമൊഡ്യൂൾ തന്നെയാണ് ഉപയോഗിച്ചത്.

അടുത്ത പരീക്ഷണം

ബഹിരാകാശത്ത്

ഗഗൻയാൻ വിക്ഷേപണത്തിന് മുമ്പ് ഒരിക്കൽകൂടി ക്രൂമൊഡ്യൂൾ ലാൻഡിംഗ് പരീക്ഷണം നടത്തും. റോക്കറ്റ് ഉപയോഗിച്ച് ക്രൂമൊഡ്യൂൾ ബഹിരാകാശത്ത് എത്തിച്ചശേഷം ഭൂമിയിലേക്ക് ലാൻഡ് ചെയ്യിക്കുന്നതാണിത്. ബഹിരാകാശത്ത് വിക്ഷേപിച്ചതിനു ശേഷം അത് സുരക്ഷിതമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്ന് വേഗത നിയന്ത്രിച്ച് കടലിൽ സ്‌‌പ്ളാഷ് ഡൗൺ ചെയ്യും. ബഹിരാകാശത്തെ ഈ പരീക്ഷണം ഇക്കൊല്ലം തന്നെ നടത്തുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.

ഓ​റി​യോ​ൺ​ ​ഇ​ന്ന് ​പു​ല​ർ​ച്ചെ
5.37​ന് ​ഭൂ​മി​യി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ര​നൂ​റ്റാ​ണ്ടി​നു​ശേ​ഷം​ ​ച​ന്ദ്ര​നി​ലേ​ക്ക് ​പോ​യ​ ​മ​നു​ഷ്യ​ൻ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഇ​ന്ന് ​പു​ല​ർ​ച്ചെ​ 5.37​ന് ​മ​ട​ങ്ങി​യെ​ത്തും.​ ​പ​ത്ത് ​ദി​വ​സം​ ​നീ​ണ്ട​ ​ബ​ഹി​രാ​കാ​ശ​ ​യാ​ത്ര​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​നാ​ലം​ഗ​ ​പ​ര്യ​വേ​ക്ഷ​ണ​ ​സം​ഘ​വു​മാ​യി​ ​ഓ​റി​യോ​ൺ​ ​പേ​ട​കം​ ​പ​സ​ഫി​ക് ​സ​മു​ദ്ര​ത്തി​ലാ​ണ് ​വ​ന്നി​റ​ങ്ങു​ക.​ ​ച​ന്ദ്ര​നെ​ ​അ​ടു​ത്തെ​ത്തി​ ​വ​ലം​വ​യ്ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ട് ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ ​ആ​ർ​ട്ടെ​മി​സ് 2​ ​ദൗ​ത്യ​ത്തി​നാ​യി​ ​ഏ​പ്രി​ൽ​ ​ഒ​ന്നി​നാ​ണ് ​വി​ക്ഷേ​പ​ണം​ ​ന​ട​ത്തി​യ​ത്. പേ​ട​ക​ത്തെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​യു.​എ​സ് ​നാ​വി​ക​സേ​ന​യു​ടെ​ ​യു​ദ്ധ​ക്ക​പ്പ​ലാ​യ​ ​യു.​എ​സ്.​എ​സ് ​ജോ​ൺ​ ​പി.​ ​മു​ർ​ത്ത​ ​സാ​ൻ​ ​ഡി​യേ​ഗോ​ ​തീ​ര​ത്ത് ​സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു.​ ​പേ​ട​ക​ത്തി​ന്റെ​ ​വേ​ഗ​ത​ ​കു​റ​യ്ക്കാ​ൻ​ ​പാ​ര​ച്യൂ​ട്ടു​ക​ൾ​ ​വി​ട​രും.​ ​
സ​മു​ദ്ര​ത്തി​ൽ​ ​പ​തി​ക്കു​ന്ന​ ​പേ​ട​ക​ത്തെ​യും​ ​അ​തി​ലെ​ ​യാ​ത്രി​ക​രെ​യും​ ​മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ​ ​നാ​വി​ക​സേ​ന​ ​സു​ര​ക്ഷി​ത​മാ​യി​ ​ക​ര​യി​ലെ​ത്തി​ക്കും.​ ​
ആ​ർ​ട്ടെ​മി​സ് 2​ ​വി​ജ​യി​ക്കു​ന്ന​തോ​ടെ,​ ​മ​നു​ഷ്യ​നെ​ ​ച​ന്ദ്ര​ന്റെ​ ​ഉ​പ​രി​ത​ല​ത്തി​ൽ​ ​ഇ​റ​ക്കാ​നു​ള്ള​ ​ആ​ർ​ട്ടെ​മി​സ് 3​ ​ദൗ​ത്യ​ത്തി​ലേ​ക്കു​ള്ള​ ​വ​ഴി​ ​തെ​ളി​യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GAGANYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA