
അമ്പലപ്പുഴ: ചെങ്ങന്നൂരിൽ മികച്ച സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നെങ്കിൽ കോൺഗ്രസ് രാവിലെ 9 മണിക്ക് ജയിക്കുമായിരുന്നെന്നും അവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പറഞ്ഞയാളെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയതെന്നും ജി.സുധാകരൻ എം.എൽ.എ വിമർശിച്ചു. ഇത് കോൺഗ്രസ് പരിശോധിക്കണം. മറ്റ് പാർട്ടികളിലിടപെട്ട് തനിക്ക് ജയിക്കാൻ കഴിയുന്ന അന്തരീക്ഷമുണ്ടാക്കണമെങ്കിൽ എത്ര വലിയ പൊളിറ്റിക്കൽ ക്രിമിനലിസമാണ് നടന്നതെന്നും സുധാകരൻ ചോദിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് പൊതുയോഗ വേദിയിലാണ് സുധാകരന്റെ പരാമർശം. സി.പി.എമ്മിൽ ആത്മവിമർശനമില്ല. പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |