
ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണച്ചുമതല സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും.
പ്രതി പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം ഉസ്ബക്കിസ്ഥാനിലെ ബുഖാറ പൊലീസിന്റെ കസ്റ്റഡിയിലാണ്. പ്രതിയെ കേരളത്തിലെത്തിച്ചു വിചാരണ നടത്താനാണ് നീക്കം.
കുടുംബത്തിന്റെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബന്ധുക്കളുടെ മൊഴി ശേഖരിച്ചു. നാട്ടിലുള്ള സഹപാഠികളുടെ മൊഴിയും എടുക്കും. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് റീ പോസ്റ്റുമോർട്ടത്തിലും വ്യക്തമായിട്ടുണ്ട്.ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
നട്ടെല്ലിന് ക്ഷതവും പുറത്തും വയറ്റിലും ചവിട്ടിയതിന്റെ പാടുകളുമുണ്ട്. ലാപ്ടോപ്പ് കൊണ്ട് അടിച്ചെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |