SignIn
Kerala Kaumudi Online
Monday, 17 August 2026 2.34 AM IST

തിരഞ്ഞെടുപ്പ് ഫണ്ടിൽ 4.5 കോടി തട്ടി : പി.സി.ജോർജ്

1

പിന്നെ മലക്കം മറിച്ചിൽ

കോട്ടയം : പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് നാലരക്കോടി തട്ടിയെന്ന് ബി.ജെ.പി യോഗത്തിൽ പി.സി.ജോർജിന്റെ വെളിപ്പെടുത്തൽ. സംഭവം വാർത്തയായതോടെ പറഞ്ഞത് വിഴുങ്ങിയെങ്കിലും ,പരാമർശം പാർട്ടിയെ വെട്ടിലാക്കി. എരുമേലിയിൽ നടന്ന പ്രാദേശിക നേതൃയോഗത്തിൽ വിശ്വസ്തൻ സജി കുരിക്കാടിനെ കുറ്റപ്പെടുത്തിയായിരുന്നു സംസാരം. ചെലവാക്കിയതിന്റെ കണക്ക് താൻ നോക്കിയാൽ ബി.ജെ.പി പ്രവർത്തകർക്ക് നാണക്കേടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

''ഈ തിരഞ്ഞെടുപ്പിൽ നാലരക്കോടി ചെലവഴിച്ചിട്ടുണ്ട്. നിങ്ങൾ ആരൊക്കെ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്കറിയില്ല. ആ പണത്തിൽ നിന്ന് ആരെങ്കിലും എടുത്തോ, പാർട്ടിക്കായി എന്തെങ്കിലും ചെയ്‌തോയെന്ന് നിങ്ങൾ തന്നെ ചിന്തിക്കണം. സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാറില്ല. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. മുഴുവൻ തുകയും സജിയെ ഏൽപ്പിക്കുകയായിരുന്നു. എല്ലാ ബൂത്തിലും 31,000 രൂപ വീതം നൽകണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. ആ പണം എവിടെപ്പോയി. എല്ലാവരും പുതിയ കാർ വാങ്ങുകയാണ്, ബി.ജെ.പിയുടെ കാശ് കൊണ്ട് കാർ മേടിച്ചാൽ കാറിടിച്ചു പോകും. കണക്കിൽ ഉൾപ്പെട്ടിരുന്ന പലരെയും താൻ നേരിട്ട് വിളിച്ചപ്പോൾ പണം ലഭിച്ചതിനെക്കുറിച്ച് അവർക്ക് അറിവില്ലായിരുന്നു- ജോർജ് പറഞ്ഞു. പ്രസംഗം വിവാദമായതിന് പിന്നാലെ ,ആരും ഒരു പൈസയും തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് മോഷ്ടിച്ചിട്ടില്ലെന്ന് ജോർജ് മലക്കം മറിഞ്ഞു. എരുമേലിയിൽ പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണ്. വിരമിച്ച അദ്ധ്യാപകനായ സജി അങ്ങനെ ചെയ്യില്ലെന്നും ജോർജ് പറഞ്ഞു.

 പാ​ടാ​ത്ത​ത് ഭ​ര​ണ​ഘ​ട​നാ​ ​പ്ര​ശ്നം:രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വാ​ത​ന്ത്ര്യ​ ​ദി​നാ​ഘോ​ഷ​ത്തി​ന് ​കേ​ര​ള​ത്തി​ൽ​ ​വ​ന്ദേ​മാ​ത​രം​ ​ആ​ല​പി​ക്കാ​തി​രു​ന്ന​ത് ​ഗു​രു​ത​ര​മാ​യ​ ​ഭ​ര​ണ​ഘ​ട​നാ​ ​നി​യ​മ​ ​പ്ര​ശ്ന​മാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​എം.​എ​ൽ.​എ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ദേ​ശീ​യ​ ​ഗീ​തം​ ​ആ​ല​പി​ക്കു​ന്ന​തി​നെ​ ​മ​ത​ത്തി​ന്റെ​ ​പേ​രി​ൽ​ ​രാ​ഷ്ട്രീ​യ​ ​വി​വാ​ദ​മാ​ക്കു​ന്ന​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​വി​ഘ​ട​ന​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​പ്ര​തി​ധ്വ​നി​ ​വീ​ണ്ടും​ ​കേ​ര​ള​ത്തി​ൽ​ ​ഉ​യ​രു​ക​യാ​ണ്.​ ​ജി​ന്ന​യു​ടെ​ ​സ്ഥാ​ന​ത്ത് ​ചി​ല​ർ​ ​മു​സ്ലിം​ ​ലീ​ഗി​നെ​യും​ ​ജ​മാ​അ​ത്തെ​ ​ഇ​സ്ലാ​മി​യെ​യും​ ​നി​റു​ത്തു​ക​യാ​ണ്.​ ​അ​ധി​കാ​ര​ത്തി​നും​ ​രാ​ഷ്ട്രീ​യ​ ​ലാ​ഭ​ത്തി​നു​മാ​യി​ ​കോ​ൺ​ഗ്ര​സ് ​ആ​രു​ടെ​ ​മു​ന്നി​ലും​ ​കീ​ഴ​ട​ങ്ങാ​നും​ ​ത​യ്യാ​റാ​വു​ന്നു.​ ​കോ​ൺ​ഗ്ര​സ് ​ഭ​രി​ക്കു​ന്ന​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​വ​ന്ദേ​മാ​ത​രം​ ​പാ​ടി​യി​ട്ടും​ ​കേ​ര​ള​ത്തി​ൽ​ ​പാ​ടാ​തി​രു​ന്ന​തി​ന് ​എ​തി​രെ,​ ​ബി​ ​ജെ​ ​പി​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തും.

​ ​ഫ​ണ്ട് ​വി​വാ​ദം​ ​മാ​ദ്ധ്യ​മ​സൃ​ഷ്ടി

ബി.​ജെ.​പി​യി​ൽ​ ​ഫ​ണ്ട് ​ത​ട്ടി​പ്പ് ​ന​ട​ന്നു​വെ​ന്ന​ ​ആ​രോ​പ​ണം​ ​മാ​ദ്ധ്യ​മ​ ​സൃ​ഷ്ടി​ ​മാ​ത്ര​മാ​ണ്.​ ​കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സും​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ക​ളും​ ​ബി.​ജെ.​പി​യു​ടെ​ ​ആ​ഭ്യ​ന്ത​ര​ ​കാ​ര്യ​ങ്ങ​ളാ​ണ്.​ ​പാ​ർ​ട്ടി​യി​ൽ​ ​യാ​തൊ​രു​ ​സാ​മ്പ​ത്തി​ക​ ​ക്ര​മ​ക്കേ​ടും​ ​ന​ട​ന്നി​ട്ടി​ല്ലെ​ന്നും​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PCGEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA