SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.07 AM IST

സിദ്ധാർത്ഥിന്റെ മരണം, ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഗവർണർ , മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണം

READ ENGLISH VERSION
d

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി മുൻ ജഡ്‌ദജി എ. ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. മുൻ വയനാട് ഡിവൈ.എസ്.പി വി.ജി. കു‌ഞ്ഞനെ അന്വേഷണത്തിന് സഹായിയായും നിയമിച്ചിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. വി.സിയുടെയും ഡീനിന്റെയും വീഴ്ചകളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടും. സി.ബി.ഐ അന്വേഷണത്തിൽ അന്തിമതീരുമാനം വരുംമുമ്പാണ് ഗവർണർ അന്വേഷണ കമ്മിഷനെ നിയമിച്ചത്.

സിദ്ധാർത്ഥിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെ,​ ക്യാമ്പസിനുള്ളിലെ ക്രൂരമായ അക്രമം തടയുന്നതിൽ വാഴ്സിറ്റി അധികൃതർക്കുണ്ടായ വീഴ്ച,​ അക്രമത്തിനു പിന്നിലെ ഗൂഢാലോചന എന്നിവയാവും അന്വേഷിക്കുക. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാലിക്കേണ്ട നടപടികൾ കമ്മിഷൻ ശുപാർശ ചെയ്യും. . ചെലവ് വെറ്ററിനറി യൂണിവേഴ്സിറ്റി വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIDHARTH, SIDHARTH DEATH, GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA