SignIn
Kerala Kaumudi Online
Friday, 22 May 2026 1.23 AM IST

സ്വന്തം മൃതദേഹം: വ്യക്തിയുടെ തീരുമാനം അന്തിമം

a

കൊച്ചി: മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയ മാതാവിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് മക്കളിൽ ചിലർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. മൃതദേഹം പഠനത്തിന് കൈമാറണമെന്ന് മരണത്തിന് മുമ്പ് ഒരാൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ മാറ്റം വരുത്താനാവില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു അപ്പീൽ. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ.പ്രീത എന്നിവരടങ്ങുന്ന ബെഞ്ചാണ് തള്ളിയത്. ജീവിച്ചിരുന്നപ്പോൾ അവർ പ്രകടിപ്പിച്ച ആഗ്രഹങ്ങളെ മാനിക്കണമെന്ന് കോടതി വ്യക്തമാക്കി.

ഏഴ് മക്കളുടെ അമ്മയായ കൊച്ചി സ്വദേശി മേരിയുടെ മൃതദേഹം പഠനാവശ്യത്തിന് നൽകിയതിലാണ് മക്കളിൽ മൂന്നുപേർ തർക്കമുന്നയിച്ചത്. തങ്ങളുടെ സമ്മതമില്ലാതെയാണ് മറ്റുമക്കൾ അമ്മയുടെ മൃതദേഹം നൽകിയതെന്നും വാദിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA