
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്തുകാവ് ഉന്നതിയിൽ കുടിയൊഴിപ്പിക്കുന്ന ഏഴ് കുടുംബങ്ങൾക്കായി പുനരധിവാസ പദ്ധതി തയ്യാറാക്കിയതായി സർക്കാരും കക്ഷികളും ഹൈക്കോടതിയെ അറിയിച്ചു. പ്രശ്നപരിഹാരമായെന്നും ഒത്തുതീർപ്പ് വ്യവസ്ഥകൾ സജ്ജമാണെന്നും വ്യക്തമാക്കി. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് ടി.ആർ.രവി പുരോഗതി അറിയിക്കാനായി ഹർജി 29ലേക്ക് മാറ്റി.
പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്ന് കുടിയൊഴിപ്പിക്കൽ സംബന്ധിച്ച് പുതിയ ഉത്തരവുണ്ടാകരുതെന്ന ഇടക്കാല നിർദ്ദേശവും നീട്ടി. ഉന്നതിയിലെ സ്വകാര്യഭൂമിയിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഹൈക്കോടതി ഇന്നലെ വരെയാണ് സമയം അനുവദിച്ചത്. ഈ സാഹചര്യത്തിലാണ് സർക്കാർ ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കിയത്. ഒഴിപ്പിക്കൽ നടപടി വേഗത്തിലാക്കണമെന്ന് മുൻസിഫ് കോടതി ഉത്തരവിറക്കിയ സാഹചര്യത്തിൽ സർക്കാർ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിരുന്നു. ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം റൂറൽ എസ്.പി നേരത്തേ നൽകിയിരുന്ന ഹർജിയാണ് പരിഗണനയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |