SignIn
Kerala Kaumudi Online
Sunday, 04 October 2026 2.55 AM IST

സ്വകാര്യ ആശുപത്രി നിയമം: ആയുർവേദ, മെഡി.ടൂറിസം ചികിത്സകൊള്ളയും തടയും # വിദേശ നിക്ഷേപമുള്ള ആശുപത്രികൾക്ക് സെസ്

READ ENGLISH VERSION
a

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ അമിത ചികിത്സനിരക്ക് ചുമത്തി രോഗികളെ കൊള്ളയടിക്കുന്നതു തടയാനുള്ള നിയമത്തിന്റെ പരിധിയിൽ

ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, യോഗനാച്യുറോപ്പതി ചികിത്സാ വിഭാഗങ്ങളെയും ഉൾപ്പെടുത്തും.

മെഡിക്കൽ ‌‌ടൂറിസത്തിന്റെ മറവിൽ

ആയൂ‌ർവേദ കേന്ദ്രങ്ങളിൽ വൻ തുക ഈടാക്കുന്നുവെന്ന് മാത്രമല്ല, പലിടത്തും തട്ടിപ്പുകളും നടക്കുന്നു. അതെല്ലാം നിയന്ത്രിക്കാനുള്ള വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തും.

നിയമം ആലോപ്പതി ആശുപത്രികൾക്ക് മാത്രം ബാധകമാക്കാനായിരുന്നു ആരാേഗ്യവകുപ്പ് ആദ്യം തീരുമാനിച്ചിരുന്നത്.ചില ആയൂർവേദ ആശുപത്രികളിൽ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്.

വിദേശ കമ്പനികൾക്ക് കൂടുതൽ നിക്ഷേപമുള്ള വൻകിട ആശുപത്രികൾക്ക് സെസ് ചുമത്തുന്നതും പരിഗണനയിലുണ്ട്. എന്നാൽ, ചെറുകിട,ഇടത്തരം ആശുപത്രികൾക്ക് ഇളവുകൾ നൽകും. വൻകിട ആശുപത്രികളുടെ ആധിപത്യം കാരണം ഏഴു വർഷത്തിനുള്ളിൽ നിരവധി ചെറുകിട, ഇടത്തരം ആശുപത്രികൾ പൂട്ടിപോയിരുന്നു.

സർക്കാർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സ്വകാര്യ ആശുപത്രികളിൽ കൂടുതൽ ലഭ്യമാക്കുന്നതും പരിഗണിക്കുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനമായ കെ.എം.എസ്.സി.എൽ വഴി സ്വകാര്യ ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കാൻ കഴിയുമോ എന്നതും കരടുബിൽ തയ്യാറാക്കുന്ന സമിതി പരിശോധിക്കും.

ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അദ്ധ്യക്ഷയായ സമിതി ഉടൻ യോഗം ചേരും.

പരിഗണിക്കുന്ന നിർദ്ദേശങ്ങൾ


# സ്വകാര്യ ആശുപത്രികളിലെ മരുന്ന് വില എം.ആർ.പിയെക്കാൾ കുറവായിരിക്കണം. ലാബ്, സ്കാനിംഗ് തുടങ്ങിയ മറ്റ് സേവനങ്ങൾക്കുള്ള ഫീസും മുറിവാടയും കുറയ്ക്കുക

# ചികിത്സാ പിഴവുകൾ, മെഡിക്കൽ പിഴവുകൾ എന്നിവയെക്കുറിച്ചുള്ള പരാതികൾ പരിശോധിച്ച്, പരിചരണത്തിന്റെ മേൻമ, സുരക്ഷ, ഉത്തരവാദിത്തം എന്നിവ മെച്ചപ്പെടുത്താൻ സംവിധാനങ്ങൾ നിർദ്ദേശിക്കുക.

#ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്

നിയമത്തിന്റെ ഗതി വരുമോ?

സ്വകാര്യ ആശുപത്രികളിലെ ഫീസ് ഉൾപ്പെടെ നിയന്ത്രിക്കാൻ 2018ൽ നിയമസഭ പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നിലനിൽക്കെയാണ് പുതിയ നിയമം വരുന്നത്. ആരോഗ്യരംഗത്തെ അനഭലഷണീയമായ പ്രവണതകൾ ചെറുക്കാൻ ഒന്നാം പിണറായി സർക്കാരാണ് നിയമം കൊണ്ടുവന്നത്.

സ്വകാര്യ ആശുപത്രികൾ ശക്തമായി എതിർത്തതോടെ ആ സർക്കാരും രണ്ടാം പിണറായി സർക്കാരും നിയമത്തിന്റെ കാര്യം മറന്നു!

ആശുപത്രി സേവനങ്ങളുടെ നിരക്ക് പ്രദർശിപ്പിക്കുക,

അഡ്വാൻസ് പണം നൽകിയില്ല, രേഖയില്ല എന്നീ കാരണങ്ങളാൽ ജീവൻ രക്ഷാ ചികിത്സ നിഷേധിക്കരുത് തുടങ്ങിയ വ്യവസ്ഥകൾ അടങ്ങിയ നിയമമാണ് പാസാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA